Wednesday, January 23rd, 2019

പ്രതീക്ഷയുടെ ചിറകിലേറി ഭാരതം…

        ശക്തവും വികസിതവുമായ രാജ്യം സ്വപ്‌നം കാണാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഭാവിഭാരതം എങ്ങിനെയായിരിക്കുമെന്ന ചില സൂചനകള്‍ തരുന്നുണ്ട്. നവീകരിച്ച ബ്ലോഗിലാണ് മോദി ഇങ്ങനെ കുറിച്ചത്. ആഭ്യന്തര സുരക്ഷിതത്വം, വികസനം, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ലോക സമാധാനം തുടങ്ങി വലിയ ചിന്തകളും സ്വപ്‌നങ്ങളുമാണ് മോദി പങ്കുവെയ്ക്കുന്നത്. ഇന്ത്യയ്ക്ക് ഒരു മഹത്തായ പാരമ്പര്യ മുണ്ടെന്നും, കീര്‍ത്തിയുള്ള ഈ നാടിന്റെ ചരിത്രം നമുക്കൊന്നിച്ചെഴുതാമെന്നും പ്രഖ്യാപിക്കുന്ന മോദി എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു സമൂഹത്തെക്കുറിച്ച് ബ്ലോഗില്‍ അടിവരയിടുന്നുണ്ട്. … Continue reading "പ്രതീക്ഷയുടെ ചിറകിലേറി ഭാരതം…"

Published On:May 31, 2014 | 1:34 pm

Modi India Editorial Full

 

 

 

 
ശക്തവും വികസിതവുമായ രാജ്യം സ്വപ്‌നം കാണാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഭാവിഭാരതം എങ്ങിനെയായിരിക്കുമെന്ന ചില സൂചനകള്‍ തരുന്നുണ്ട്. നവീകരിച്ച ബ്ലോഗിലാണ് മോദി ഇങ്ങനെ കുറിച്ചത്.
ആഭ്യന്തര സുരക്ഷിതത്വം, വികസനം, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ലോക സമാധാനം തുടങ്ങി വലിയ ചിന്തകളും സ്വപ്‌നങ്ങളുമാണ് മോദി പങ്കുവെയ്ക്കുന്നത്. ഇന്ത്യയ്ക്ക് ഒരു മഹത്തായ പാരമ്പര്യ മുണ്ടെന്നും, കീര്‍ത്തിയുള്ള ഈ നാടിന്റെ ചരിത്രം നമുക്കൊന്നിച്ചെഴുതാമെന്നും പ്രഖ്യാപിക്കുന്ന മോദി എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു സമൂഹത്തെക്കുറിച്ച് ബ്ലോഗില്‍ അടിവരയിടുന്നുണ്ട്. ആഗോള സമൂഹത്തെ ശക്തിപ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തുന്ന ലോകസമാധാനത്തിനായി യത്‌നിക്കുന്ന ഇന്ത്യയെ നമുക്ക് സ്വപ്‌നം കാണാം എന്ന് ആഹ്വാനം ചെയ്യുന്ന മോദിയുടെ വാക്കുകളില്‍ തെളിയുന്നതും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തന്നെ. മോദി മന്ത്രിസഭ ഒരു പുത്തന്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രയത്‌നിക്കുമെന്ന തോന്നല്‍ ഉളവാക്കുംവിധമായിരുന്നു ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങ്. മുന്‍പ്രധാന മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം നിരവധി വിദേശ രാഷ്ട്രത്തലവന്മാരും സാര്‍ക്ക് രാജ്യപ്രതിനിധികളും പങ്കെടുത്ത പ്രൗഡഗംഭീരമായ ചടങ്ങ് തന്നെ മോദി സര്‍ക്കാരിലുള്ള അംഗീകാരമായി.
ജനാധിപത്യത്തിന് വിപുലമായ അര്‍ത്ഥതലങ്ങളാന്നുള്ളത്. അധികാരം ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ആപ്തവാക്യം വാക്കുകളിലിട്ട് അലക്കുന്ന ഇന്നത്തെ കാലത്ത് സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പൊട്ടിച്ചെറിഞ്ഞ് ചുവപ്പ് നാടയുടെ കെട്ടുകള്‍ വലിച്ചെറിഞ്ഞ് സുതാര്യമായ ഒരു ഭരണ സംവിധാനം കാഴ്ചവെക്കുമെന്ന് പറയാതെ പറഞ്ഞ നിമിഷങ്ങളായിരുന്നു ഇന്നലെ കടന്നുപോയത്. അയല്‍ രാജ്യങ്ങള്‍ ശത്രുരാജ്യങ്ങളല്ല. പരസ്പരം സഹകരിച്ചും സഹവര്‍ത്തിത്വം പങ്കുവെച്ചും ഒന്നുപോലെ കഴിയേണ്ടവരാണെന്ന് തെളിയിക്കുന്ന നിമിഷങ്ങള്‍ക്ക് കൂടിയാണ് ഇന്നലെ രാഷ്ട്രപതി ഭവന്‍ അങ്കണം സാക്ഷ്യം വഹിച്ചത്. അതിര്‍ത്തി തര്‍ക്കം, തീവ്രവാദം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാല്‍ കലുഷിതമായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മണ്ണില്‍ സമാധാനത്തിന്റെ നൂറ് നൂറ് വെള്ളരിപ്രാവുകള്‍ പറന്നുകളിക്കുക തന്നെ ചെയ്യും എന്ന പ്രഖ്യാപനമാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പങ്കാളിത്തം. സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത ഓരോ രാഷ്ട്രത്തലവന്മാരുടെയും സജീവ സാന്നിധ്യം മോദിക്ക് പ്രത്യേകിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു നല്‍കിയെന്നു മാത്രമല്ല ഭാവിയിലേക്കുള്ള ചൂണ്ടുപലകയുമായി മാറി.
തന്ത്രശാലിയെന്നാണ് പൊതുവെ നരേന്ദ്രമോദിയെ വിശേഷിപ്പിക്കുന്നത്. അധികാരത്തിലേറാനും ഭരിക്കാനും ഭരണം നിലനിര്‍ത്താനും പലവിധ മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിച്ച രാജ്യമാണ് ഇന്ത്യ. എന്നാല്‍ എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ചയ്ക്കും ഈ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ തികച്ചും വ്യത്യസ്തനാവുകയാണ് മോദി. ആര്‍ക്കും അനുകരിക്കാനോ, പിന്നാലെ പോകാനോ സാധിക്കാത്ത നയതന്ത്രജ്ഞതയും, രാഷ്ട്രപുനര്‍നിര്‍മ്മാണവൈഭവവും പ്രകടമാക്കുന്ന നാളുകളായിരിക്കും ഇനിയത്തേതെന്ന് നിസ്സംശയം പറയാം. ദീര്‍ഘകാലം ഭരിച്ച് പുകള്‍പെറ്റ ഗുജറാത്ത് മാതൃക സൃഷ്ടിച്ച് പേരും പെരുമയും നേടിയെടുത്ത നരേന്ദ്രമോദിയെ സംബന്ധിച്ച് കേന്ദ്രഭരണം കീറാമുട്ടിയാവുകയുമില്ല.
വിഭിന്ന സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും കൂടിച്ചേരലാണ് ഇന്ത്യന്‍ സമൂഹം. ഇത് എത്രമാത്രം പുഷ്ടിപ്പെടുന്നുവോ അപ്പോഴാണ് മതനിരപേക്ഷത അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചേരുക. വൈവിധ്യസംസ്‌കാരം എന്ന് തകരുന്നുവോ അന്ന് ഇന്ത്യയല്ലാതായി മാറും. അതുകൊണ്ട് വൈവിധ്യത നില നിര്‍ത്താനും ഇതര ചിന്താധാരകളെയും വ്യത്യസ്ത മത ദശനങ്ങളെയും വിശാലാര്‍ത്ഥത്തില്‍ കാണാനും അവയെ ഉള്‍ക്കൊള്ളാനുമുള്ള ഒരു വലിയ മനസ്സ് മോദിക്കുണ്ടായിരിക്കുമെന്നുതന്നെയാണ് ഇതുവരെയുള്ള സമീപനങ്ങളില്‍ തെളിയുന്നത്. തന്റെ മന്ത്രിസഭയിലുള്ളവരെയും താനുമായി അടുത്ത് ബന്ധപ്പെടുന്നവരെയും ഈയൊരു ചിന്താധാരയിലേക്ക് കൊണ്ടുവരാന്‍ മോദിക്ക് സാധിക്കുന്നില്ലെങ്കില്‍ ഫലം വിപരീതമാവുക തന്നെ ചെയും. ഈ തിരിച്ചറിവില്‍ നിന്നുവേണം മോദി ഭാവിഭാരതം കരുപ്പിടിപ്പിക്കേണ്ടത്.

LIVE NEWS - ONLINE

 • 1
  2 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 2
  3 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 3
  3 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 4
  5 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 5
  6 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 6
  6 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 7
  7 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 8
  7 hours ago

  നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

 • 9
  8 hours ago

  നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ