Saturday, November 17th, 2018

ചില രാജ്യങ്ങള്‍ ഭീകരതയെ അലങ്കാരമായി കൊണ്ടു നടക്കുന്നു

ഹാംബര്‍ഗ്: ആഗോള തലത്തില്‍ ഭീഷണിയായി വളരുന്ന ഭീകരത അമര്‍ച്ച ചെയ്യുമെന്ന് ജി 20 രാഷ്ട്രങ്ങള്‍. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഭീകര കേന്ദ്രങ്ങളും അമര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ഒരേസ്വരത്തില്‍ ഉച്ചകോടിയില്‍ പാസാക്കിയ സമ്മേളന രേഖയില്‍ വ്യക്തമാക്കി. ഭീകരത അമര്‍ച്ച ചെയ്യുന്നതിന് ഈ ഗ്രൂപ്പിലെ രാജ്യങ്ങള്‍ തമ്മില്‍ രഹസ്യന്വേഷണ വിവരങ്ങളുടെ അതിവേഗത്തിലുള്ള കൈമാറ്റത്തിനും ധാരണയായി. ലോകത്ത് ഒരിടവും ഭീകരര്‍ക്ക് സ്വര്‍ഗമായി മാറരുതെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത ഓരോ രാജ്യങ്ങള്‍ക്കുമുണ്ട്. ആഗോള തലത്തില്‍ അവര്‍ക്ക് … Continue reading "ചില രാജ്യങ്ങള്‍ ഭീകരതയെ അലങ്കാരമായി കൊണ്ടു നടക്കുന്നു"

Published On:Jul 8, 2017 | 9:42 am

ഹാംബര്‍ഗ്: ആഗോള തലത്തില്‍ ഭീഷണിയായി വളരുന്ന ഭീകരത അമര്‍ച്ച ചെയ്യുമെന്ന് ജി 20 രാഷ്ട്രങ്ങള്‍. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഭീകര കേന്ദ്രങ്ങളും അമര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ഒരേസ്വരത്തില്‍ ഉച്ചകോടിയില്‍ പാസാക്കിയ സമ്മേളന രേഖയില്‍ വ്യക്തമാക്കി. ഭീകരത അമര്‍ച്ച ചെയ്യുന്നതിന് ഈ ഗ്രൂപ്പിലെ രാജ്യങ്ങള്‍ തമ്മില്‍ രഹസ്യന്വേഷണ വിവരങ്ങളുടെ അതിവേഗത്തിലുള്ള കൈമാറ്റത്തിനും ധാരണയായി. ലോകത്ത് ഒരിടവും ഭീകരര്‍ക്ക് സ്വര്‍ഗമായി മാറരുതെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത ഓരോ രാജ്യങ്ങള്‍ക്കുമുണ്ട്. ആഗോള തലത്തില്‍ അവര്‍ക്ക് ലഭിച്ചു വരുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കണം. ഭീകരത നേരിടാന്‍ സാങ്കേതിക വിദ്യയെ കൂടുതല്‍ ശക്തിപ്പെടുത്തണം. ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തി തകര്‍ക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. ഭീകരരെ നിയമത്തിന് മുന്നിലെത്തിച്ച് കര്‍ശന ശിക്ഷ നല്‍കണം. ഭീകരതയെ ചെറുക്കാന്‍ ലോകത്താകമാനമുള്ള രഹസ്യാന്വേഷണ സംവിധനങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും സമ്മേളന രേഖയില്‍ പറയുന്നു.
യോഗത്തില്‍ സംസാരിച്ച മോദി പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ചു. ചില രാജ്യങ്ങള്‍ ഭീകരതയെ അലങ്കാരമായും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമായി കൊണ്ടു നടക്കുകയാണ്. പല പേരുകളില്‍ ഭീകര സംഘടനകള്‍ ഉണ്ടെങ്കിലും ഇവയെല്ലാം ഒരേ പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഭീകരത ഇല്ലാതാക്കുന്നതിന് പതിനൊന്നിന കര്‍മ പദ്ധതിയും മോദി യോഗത്തിന് മുന്നില്‍ അനാവരണം ചെയ്തു. ലോകത്ത് വിദ്വേഷം വിതക്കുകയും കൂട്ടക്കൊലകള്‍ നടത്തുകയുമാണ് ജെയ്‌ഷെ, ലഷ്‌കര്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ ഇത്തരം ഭീകര സംഘടനകളെ അമര്‍ച്ച ചെയ്‌തേ മതിയാവൂ. അതേസമയം ഭീകരരുടെ നെറ്റ്‌വര്‍ക്ക് പോലെ അതിനെതിരായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ ഒത്തു ചേര്‍ന്നിട്ടില്ലെന്നും മോദി പരാതിപ്പെട്ടു.

 

LIVE NEWS - ONLINE

 • 1
  53 mins ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 2
  8 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 3
  10 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 4
  14 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 5
  15 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 6
  16 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 7
  18 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 8
  21 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 9
  23 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്