Monday, August 26th, 2019

മോദി രാജ്യധര്‍മ്മം പാലിക്കുന്നില്ല: ചന്ദ്രബാബു നായിഡു

കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യം വിടുന്നത്.

Published On:Feb 11, 2019 | 11:22 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് കാലത്ത് ചെയ്തതുപോലെ രാജ്യധര്‍മ്മം പാലിക്കുന്നില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ രൂക്ഷ വിമര്‍ശനം. ആന്ധ്രപ്രദേശ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ചന്ദ്രബാബു നായിഡു പൊതുപണം രാഷട്രീയ പ്രചാരണത്തിനായി ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതിനു മറുപടിയുമായാണ് ചന്ദ്രബാബു രംഗത്തെത്തിയിരിക്കുന്നത്.
‘ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മ്മം പാലിച്ചില്ലെന്ന് മുമ്പ് വാജ്‌പേയി പറഞ്ഞിരുന്നു. അതുപോലെ തന്നെ ആന്ധ്രാ വിഷയത്തിലും രാജ്യധര്‍മ്മം പാലിക്കപ്പെട്ടില്ല.നമുക്ക് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുകയാണ്. കിട്ടാത്തവ എങ്ങനെ വാങ്ങിക്കാം എന്ന് നമുക്കറിയാം’, ചന്ദ്രബാബു നായിഡു പ്രതിഷേധ സ്വരത്തില്‍ പറഞ്ഞു.
തെലങ്കാന രൂപവത്കരിച്ചപ്പോള്‍ ആന്ധ്രപ്രദേശിന് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഇന്ന് ന്യൂഡല്‍ഹിയില്‍ നിരാഹാര സമരം തുടങ്ങുകയാണ്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന നിരാഹാര സമര പന്തലിലാണ് മോദിക്കെതിരേ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. പ്രധാനമന്ത്രി ആന്ധ്രപ്രദേശില്‍ നടത്തിയ റാലിയുടെ അടുത്ത ദിവസമാണ് സമരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിരാഹാര സമരത്തിന് പിന്തുണയര്‍പ്പിച്ച് സമരപന്തലിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തോട് അവഗണനയില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യം വിടുന്നത്.

 

LIVE NEWS - ONLINE

  • 1
    6 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    17 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    34 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    36 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    1 hour ago

    കറുപ്പിനഴക്…

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം