Saturday, November 17th, 2018

മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി പ്രധാനമന്ത്രി.

Published On:Nov 7, 2018 | 3:42 pm

കേദാര്‍നാഥ്: ഇന്ത്യാചൈനാ അതിര്‍ത്തിക്ക് സമീപം ഹര്‍സില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാര്‍ പുരിയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ദീപാവലി ആഘോഷം. ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനികരുടെ അര്‍പ്പണബോധമാണ് 125 കോടി ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി പ്രധാനമന്ത്രി. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു