Sunday, July 21st, 2019

പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

വ്യോമമാര്‍ഗം പത്തനംതിട്ട, റാന്നി, ആലപ്പുഴ, ആലുവ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.

Published On:Aug 18, 2018 | 9:59 am

തിരു: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. പ്രതികൂല കാലാവസ്ഥമൂലം ഹെലികോപ്റ്റര്‍ യാത്ര തുടരാനാകാത്തതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കിയതായാണ് വിവരം. കൊച്ചി നേവി ആസ്ഥാനത്തു നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി. സദാശിവവും പ്രധാനമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നു.
ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ അദ്ദേഹം ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്നതിനായി രാവിലെ പ്രത്യേക വിമാനത്തില്‍ കൊച്ചി നേവി ആസ്ഥാനത്തെത്തിയിരുന്നു. എട്ടിന് വ്യോമ നിരീക്ഷണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും കനത്ത മഴമൂലം പ്രധാനമന്ത്രി കുറച്ചു സമയം നേവല്‍ ബേസില്‍ തന്നെ തുടരുകയായിരുന്നു. മഴ ശമിച്ചപ്പോള്‍ ഹെലികോപ്റ്റര്‍ വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ടെങ്കിലും അല്‍പ്പം പറന്നുയര്‍ന്ന ശേഷം കനത്ത മഴമൂലം യാത്ര തുടരാനാകാത്തതിനാല്‍ തിരിച്ചിറക്കുകയായിരുന്നു.
വ്യോമമാര്‍ഗം പത്തനംതിട്ട, റാന്നി, ആലപ്പുഴ, ആലുവ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കി. എന്നാല്‍ അവലോകന യോഗം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 10.30ന് ഡല്‍ഹിക്ക് മടങ്ങാനാണ് ഷെഡ്യൂള്‍. പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 2
    3 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 3
    14 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 5
    18 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 6
    18 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 7
    18 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 8
    19 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 9
    21 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി