Monday, September 24th, 2018

സമഗ്ര ചര്‍ച്ചകള്‍ക്ക് ശേഷമേ ചൈനീസ് മാതൃക സ്വീകരിക്കാവൂ

            നവ ഭാരത ശില്‍പ്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ട് രാജ്യവികസനം കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നത് ആസൂത്രണ കമ്മീഷനാണ്. നാളിതുവരെ ആസൂത്രണ കമ്മീഷനില്‍ അധിഷ്ഠിതമാണ് ഭാവിഭാരതം. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ വികസനം ആസൂത്രണം ചെയ്യുന്ന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആസൂത്രണ കമ്മീഷന് പകരം ചൈനീസ് മാതൃക സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ചൈനീസ് മാതൃകയിലുള്ള ദേശീയ വികസന പരിഷ്‌കരണ കമ്മീഷനാണ് മോദി ലക്ഷ്യമിടുന്നത്. ആസൂത്രണ … Continue reading "സമഗ്ര ചര്‍ച്ചകള്‍ക്ക് ശേഷമേ ചൈനീസ് മാതൃക സ്വീകരിക്കാവൂ"

Published On:Aug 18, 2014 | 2:50 pm

Narendra Modi Full 9999999

 

 

 

 

 

 
നവ ഭാരത ശില്‍പ്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ട് രാജ്യവികസനം കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നത് ആസൂത്രണ കമ്മീഷനാണ്. നാളിതുവരെ ആസൂത്രണ കമ്മീഷനില്‍ അധിഷ്ഠിതമാണ് ഭാവിഭാരതം. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ വികസനം ആസൂത്രണം ചെയ്യുന്ന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആസൂത്രണ കമ്മീഷന് പകരം ചൈനീസ് മാതൃക സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ചൈനീസ് മാതൃകയിലുള്ള ദേശീയ വികസന പരിഷ്‌കരണ കമ്മീഷനാണ് മോദി ലക്ഷ്യമിടുന്നത്. ആസൂത്രണ കമ്മീഷന്‍ അപ്രസക്തമാവുന്നതോടെ സാമ്പത്തീകാസൂത്രണവും ഫണ്ട് വിഹിതം നിശ്ചയിക്കലും നയ രൂപീകരണവുമെല്ലാം ധനമന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറും. സ്വാതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്ന് 1950 ലാണ് കമ്മീഷന്‍ നിലവില്‍ വന്നത്. സോവിയറ്റ് യൂണിയന്‍ മാതൃകയില്‍ നെഹ്‌റുവിന്റെ കാലം തൊട്ട് ആരംഭിച്ച ഏറ്റവും ബൃഹത്തും മാതൃകാപരവുമായ ഒരു സ്ഥാപനമാണ് ഇല്ലാതാകുന്നത്.
ആസൂത്രണ കമ്മീഷനു പകരം ചൈനീസ് മാതൃക പിന്തുടരുമെന്ന മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഇതിനകം തന്നെ വിവാദമായികഴിഞ്ഞു. ചൈനീസ് മാതൃക എന്താണെന്ന് കൂടുതല്‍ കാര്യങ്ങള്‍ പ്രധാനമന്ത്രി പറഞ്ഞില്ലെങ്കിലും ദേശീയ ആസൂത്രണ കമ്മീഷനുമേല്‍ കൈവെക്കുന്നത് ആശങ്കകളും ഉളവാക്കുന്നു. സോവിയറ്റ് യൂണിയന്‍ രൂപം കൊടുത്ത പഞ്ചവത്സര പദ്ധതികളുടെ മാതൃകയില്‍ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപം കൊടുത്ത ആസൂത്രണ കമ്മീഷന്‍ അതിന്റെ ആറ് ദശാബ്ദകാലത്തെ പ്രവര്‍ത്തനമികവ് തന്നെയാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കാനിടയാക്കുന്നതെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇതിലൂടെ ഇന്ത്യയുടെ കഷ്ടപ്പാടുകള്‍ പൂര്‍ണ്ണമായി പരിഹരിച്ചെന്ന് പറയാന്‍ കഴിയില്ലെങ്കിലും വികസനത്തിന് ഒരുദിശാബോധമുണ്ടാക്കാന്‍ ദേശീയ ആസൂത്രണ കമ്മീഷന്‍ സാധിച്ചിട്ടുണ്ടെന്നുള്ളത് തര്‍ക്കമറ്റ വിഷയമാണ്. പുതിയ പരീക്ഷണം നാം ഇന്നലെവരെ നേടിയെടുത്ത നേട്ടങ്ങളെ അസ്തപ്രഭമാക്കുമോയെന്ന ആശങ്കകളും ഇല്ലാതില്ല.
ആസൂത്രണവും വികസനവും പരസ്പര പൂരകമാണ്. രണ്ടിലേതെങ്കിലുമൊന്ന് മാറ്റി നിര്‍ത്താനും കഴിയില്ല. ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി വരെ രാജ്യപുരോഗതി ലക്ഷ്യമിട്ട് കൊണ്ടുള്ള ആസൂത്രണം എല്ലാ കുറ്റങ്ങളും കുറവുകളും പരിഹരിച്ചുകൊണ്ടുള്ളതാണെന്നും പറയാന്‍ കഴിയില്ല. എങ്കിലും ഇന്നു നാം കാണുന്ന വികസനത്തിന് വലിയൊരളവോളം ഹേതുവായി പ്രവര്‍ത്തിച്ചത് ആസൂത്രണ കമ്മീഷനാണ്.
വികസന കാര്യത്തില്‍ സോവിയറ്റ് യൂണിയന്റെ മാതൃക പിന്തുടരണമെന്ന നെഹ്‌റുവിന്റെ ദൃഡനിശ്ചയമാണ് അദ്ദേഹത്തെ സോവിയറ്റ് യൂണിയന്റെ മാതൃകയിലുള്ള പഞ്ചവത്സര പദ്ധതി തുടങ്ങാന്‍ പ്രേരിപ്പിച്ച പ്രധാനഘടകം. നെഹ്‌റുവിനെ തുടര്‍ന്ന് ഇതേ വരെ രാജ്യം ഭരിച്ച എല്ലാ സര്‍ക്കാറുകളും വികസനനയം കരുപ്പിടിപ്പിച്ചതും ആസൂത്രണ കമ്മീഷനെ അടിസ്ഥാനപ്പെടുത്തിതന്നെ. രാജ്യവികസനത്തിന്റെ അടിസ്ഥാന ശിലയായി നിലകൊണ്ട ആസൂത്രണ കമ്മീഷന്‍ എല്ലാവിമര്‍ശനങ്ങള്‍ക്കും അതീതമാണെന്നും പറയാന്‍ കഴിയില്ല. അറുപത് വര്‍ഷക്കാലം ആസൂത്രണ കമ്മീഷന്റെ തിട്ടൂരങ്ങളനുസരിച്ച് ഭരണം കയ്യാളിയിട്ടും ഇനിയും പട്ടിണിയില്ലാതാക്കാന്‍ സാധിച്ചില്ലെന്ന വസ്തുത അംഗീകരിച്ചേ മതിയാവൂ. സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത കോടിക്കണക്കിന് ജനത ഇപ്പോഴുമുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ച് മുന്നോട്ട്‌പോകാന്‍ നമുക്ക് സാധിക്കില്ല. വെള്ളവും വെളിച്ചവും ഇനിയുമെത്താത്ത ഇന്ത്യന്‍ ഗ്രാമങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. എല്ലാം തികഞ്ഞവരെന്ന് അഭിമാനിക്കുമ്പോഴും എഴുത്തും വായനയുമറിയാത്ത കോടാനുകോടി ജനത നമ്മെഇപ്പോഴും തുറിച്ചു നോക്കുന്നുണ്ടെന്നുള്ളത് ആസൂത്രണത്തിലെവിടെയോ പറ്റിയ പോരായ്മയാണ്.
ഇന്ത്യന്‍ ജനതയുടെ ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇനിയും പരിഹൃതമാകാനുണ്ട്. അതിലേക്ക് ചില ചുവട് വെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെയാണ് മോദി ചൈനയെ മാതൃകയാക്കുന്നത്. ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും പുതിയ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പൊടുന്നനവെ ഒരു പുതിയ മാതൃക സ്വീകരിക്കുമ്പോള്‍ അത് എത്രത്തോളം ഫലവത്താകുമെന്ന് നൂറ് വട്ടം ചിന്തിക്കേണ്ടതുണ്ട്. സമഗ്രവും സുവ്യക്തവുമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ആസൂത്രണ കമ്മീഷന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ പാടുള്ളൂ. ഈ രംഗത്തെ വിദഗ്ധര്‍, പ്രൊഫഷണലുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തുന്നതോടൊപ്പം സര്‍വ്വതല സ്പര്‍ശിയായ അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കാനാവു. അതല്ലാതെ ധൃതിപ്പെട്ട് ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിന്റേതായ പോരായ്മകളും മുഴച്ചുനില്‍ക്കും.

LIVE NEWS - ONLINE

 • 1
  5 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  7 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  8 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  12 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  12 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  13 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  14 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  14 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  14 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു