Wednesday, May 22nd, 2019

സൈന്യത്തില്‍ ചേരാനാഗ്രഹിച്ചു പ്രധാനമന്ത്രിയായി: മോദി

വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല.

Published On:Apr 24, 2019 | 11:45 am

ന്യൂഡല്‍ഹി: സൈന്യത്തില്‍ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. രാമകൃഷ്ണ മിഷന്‍ സ്വാധീനിച്ചെന്നും മോദി പറഞ്ഞു. നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മനസുതുറന്നത്. ഒന്നര മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ കുടുംബം വിട്ട് പോകേണ്ടി വന്നു. ഇപ്പോള്‍ തനിക്കൊപ്പം കഴിയാന്‍ അമ്മയെ ക്ഷണിച്ചാലും വരില്ല. ഗ്രാമത്തില്‍ തന്നെ ജീവിക്കാനാണ് അമ്മ ആഗ്രഹിക്കുന്നത്. തനിക്കും അമ്മക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ വളര്‍ന്നുവന്ന പശ്ചാത്തലത്തില്‍ തനിക്കൊരു ചെറിയ ജോലി ലഭിച്ചാല്‍ പോലും അമ്മ അയല്‍ക്കാര്‍ക്ക് ലഡു വിതരണം നടത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

 

LIVE NEWS - ONLINE

  • 1
    40 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    1 hour ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു