Wednesday, April 24th, 2019

മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കും

അന്തിമ തീരുമാനമെടുക്കേണ്ടത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്.

Published On:Apr 13, 2019 | 4:30 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സന്നദ്ധതയറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
പ്രിയങ്കയെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. നിലവില്‍ പ്രിയങ്ക സന്നദ്ധതയറിയിച്ച സ്ഥിതിക്ക് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം