Wednesday, November 14th, 2018

മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാറില്ല: പളനി സ്വാമി

ജയലളിത തെളിച്ച വഴിലൂടെയാണ് തന്റെ പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോകുന്നത്.

Published On:Aug 30, 2018 | 3:18 pm

ചെന്നൈ: എഐഎഡിഎംകെക്കെതിരെയുള്ള ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി രംഗത്ത്. മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തന്റെ സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.
ജയലളിത തെളിച്ച വഴിലൂടെയാണ് തന്റെ പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ അനുകൂലിക്കേണ്ടവ ഏതാണെന്നും എതിര്‍ക്കേണ്ടവ ഏതാണെന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ല ബോധ്യമുണ്ട്. അത് അതതു ഘട്ടങ്ങളില്‍ ചെയ്യാറുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷം എല്ലായിപോഴും തങ്ങളെ എതിര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അവര്‍ എപ്പോഴെങ്കിലും സര്‍ക്കാരിനെ അഭിനന്ദിച്ചതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് സ്റ്റാലിന്‍ എഐഎഡിഎംകെയെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. നട്ടെല്ലില്ലാത്ത അണ്ണാ ഡിഎംകെയെ അധികാരത്തില്‍നിന്നു തൂത്തെറിയണമെന്നു പോലും സ്റ്റാലിന്‍ പറഞ്ഞിരുന്നു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സ്റ്റാലിന്‍ പളനിസ്വാമി സര്‍ക്കാരിന് സ്വാഭിമാനം അനുദിനം നഷ്ടമാവുകയാണെന്നും പറഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി