Saturday, February 23rd, 2019

‘മോചനം’ പദ്ധതിക്ക് വയനാട്ടില്‍ തുടക്കം

കല്‍പ്പറ്റ: ആദിവാസികളെ മദ്യാസക്തിയില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള ‘മോചനം’ പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കമായി. ഉദ്ഘാടനം മുട്ടില്‍ ലക്ഷംവീട് കോളനിയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മുട്ടില്‍ ഡിവിഷന്‍ അംഗം എന്‍.കെ.റഷീദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ്, പട്ടികവര്‍ഗക്ഷേമ വകുപ്പുകള്‍, ജില്ലാ പഞ്ചായത്ത്, മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്നിവയുടെ സഹരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രഥമഘട്ടത്തില്‍ ജില്ലയില്‍ വൈത്തിരി, വെങ്ങപ്പള്ളി, … Continue reading "‘മോചനം’ പദ്ധതിക്ക് വയനാട്ടില്‍ തുടക്കം"

Published On:Nov 4, 2013 | 12:50 pm

കല്‍പ്പറ്റ: ആദിവാസികളെ മദ്യാസക്തിയില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള ‘മോചനം’ പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കമായി. ഉദ്ഘാടനം മുട്ടില്‍ ലക്ഷംവീട് കോളനിയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മുട്ടില്‍ ഡിവിഷന്‍ അംഗം എന്‍.കെ.റഷീദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ്, പട്ടികവര്‍ഗക്ഷേമ വകുപ്പുകള്‍, ജില്ലാ പഞ്ചായത്ത്, മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്നിവയുടെ സഹരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ പ്രഥമഘട്ടത്തില്‍ ജില്ലയില്‍ വൈത്തിരി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, പൊഴുതന, കണിയാമ്പറ്റ, മുട്ടില്‍, മേപ്പാടി, പടിഞ്ഞാറെത്തറ, മൂപ്പൈനാട് പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുത്ത 20 കോളനികളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്യവിപത്തിന്റെ പിടിയിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കോളനികളാണ് ഇവ. 500 ഓളം കുടുംബങ്ങളാണ് ഈ കോളനികളില്‍. പദ്ധതി നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    5 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം