കിടന്നുകൊണ്ട് രാത്രി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുത്

Published:July 18, 2016

Mobile using while laying Full

 

 

 

 

രാത്രിയില്‍ നിങ്ങള്‍ ഏറെ നേരം മൊബൈലില്‍ വായിക്കുന്നവരും ചാറ്റ് ചെയ്യുന്നവരുമാണെങ്കില്‍ ശ്രദ്ധിക്കണം. രാത്രിയില്‍ ഇത്തരം പ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നവരുടെ കാഴ്ച്ച നഷ്ടപ്പെടാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നു.
കിടന്നുകൊണ്ട് ഇരുട്ടത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാല്‍ രണ്ടു കണ്ണിലേക്കും വരുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്ഥമായിരിക്കും. ഇതാണ് പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്ന് പഠനം പറയുന്നു. ലണ്ടനില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിന് പ്രായം ബാധകമല്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും കാഴ്ച്ച നഷ്ടപ്പെടാം. ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണില്‍ പത്രം വായിക്കുന്ന ശീലമുണ്ടായിരുന്ന യുവതിക്ക് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. കൂടാതെ ലൈറ്റ് ഓഫ് ചെയ്ത് ചാറ്റ് ചെയ്തിരുന്നവരുടെ കണ്ണിന്റെ കാഴ്ച്ചക്ക് തകരാറു വന്നതായും പഠനം കണ്ടെത്തി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.