Friday, November 16th, 2018

ഓപ്പോ എ5 ചൈനയില്‍ അവതരിപ്പിച്ചു

ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്‌പ്ലേ നോച്ച് എന്നിവ പ്രധാന ഫീച്ചറുകളാണ്

Published On:Jul 10, 2018 | 2:32 pm

ഓപ്പോ എ5 ചൈനയില്‍ അവതരിപ്പിച്ചു. നോനോ സ്‌കെയില്‍ മൈക്രോക്രിസ്റ്റലൈന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഓപ്പോയുടെ ഈ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്‌പ്ലേ നോച്ച് എന്നിവ പ്രധാന ഫീച്ചറുകളാണ്.
ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ് ക്യാമറയാണ് ഉള്ളത്. f/2.2 അപ്പേര്‍ച്ചറുള്ള 13 എംപി പ്രൈമറി സെന്‍സറും അതുപോലെ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ f/2.4 അപ്പേര്‍ച്ചറുള്ള 2 എംപി സെക്കന്‍ഡറി ക്യാമറയും ഫോണിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ 296 മുഖം തിരിച്ചറിയാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
4320 mAh ബാറ്ററിയാണ് ഫോണില്‍. അതിനാല്‍, ഒറ്റ ചാര്‍ജില്‍ തന്നെ 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാം. 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v4.2, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സൗകര്യവുമുണ്ട്.
4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഓപ്പോ എ5ന്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. മിറര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി