Saturday, September 22nd, 2018

മൊബൈലും പണവും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍

ഇടുക്കി: നാട്ടിലേക്ക് പണം അയക്കാന്‍ സിഡിഎം കൗണ്ടറിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍. ബിഹാര്‍ മുത്തിഹാരി ജില്ലയിലെ മാടിയബാരിയപൂര്‍ സ്വദേശി കിസും സാനിയുടെ മകന്‍ രാജു സാനി(23) യെയാണ് എസ്‌ഐ വിസി വിഷ്ണുകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം ആരംഭിച്ചു. സിഡിഎമ്മില്‍ പണം ഇടുന്നതിനായി എത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ കബളിപ്പിച്ച് 10,000, 20,000, 50,000 രൂപ വീതവും മൂന്നു മൊബൈല്‍ ഫോണും ഇയാളും കൂട്ടാളിയും മോഷ്ടിച്ചിട്ടുണ്ടെന്നു പോലീസ് … Continue reading "മൊബൈലും പണവും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍"

Published On:Jun 6, 2018 | 8:01 am

ഇടുക്കി: നാട്ടിലേക്ക് പണം അയക്കാന്‍ സിഡിഎം കൗണ്ടറിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍. ബിഹാര്‍ മുത്തിഹാരി ജില്ലയിലെ മാടിയബാരിയപൂര്‍ സ്വദേശി കിസും സാനിയുടെ മകന്‍ രാജു സാനി(23) യെയാണ് എസ്‌ഐ വിസി വിഷ്ണുകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം ആരംഭിച്ചു. സിഡിഎമ്മില്‍ പണം ഇടുന്നതിനായി എത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ കബളിപ്പിച്ച് 10,000, 20,000, 50,000 രൂപ വീതവും മൂന്നു മൊബൈല്‍ ഫോണും ഇയാളും കൂട്ടാളിയും മോഷ്ടിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സിഡിഎമ്മില്‍ പണം ഇടാനെത്തുന്ന തൊഴിലാളിയുടെ കയ്യില്‍ നിന്നും വിളിക്കാനാണെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങിയശേഷം പെട്ടെന്ന് ഇതുമായി ഓടുന്നതിനിടെ കൂട്ടാളി അവരുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്ത് ഇരുവരും രണ്ടു ദിക്കിലേക്ക് ഓടുകയാണു ചെയ്യുന്നത്. എങ്ങോട്ട് ഓടണമെന്ന് അറിയാതെ പണവും ഫോണും നഷ്ടപ്പെട്ടയാള്‍ നില്‍ക്കുന്നതിനിടെ ഇവര്‍ ഇരുട്ടില്‍ മറയുകയാണ് പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂട്ടാളിക്കായി തിരച്ചില്‍ നടത്തുമെന്നു പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    3 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    3 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    3 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    3 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    4 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    4 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍