Monday, July 15th, 2019

മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരും: മന്ത്രി എം.എം.മണി

നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്.

Published On:Jul 27, 2018 | 11:37 am

ഇടുക്കി: കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതമന്ത്രി എം.എം.മണി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതി വിധി ഉണ്ടെങ്കിലും സമവായമുണ്ടാക്കി അതിന് മുമ്പ് തുറന്ന് വിടാനാണ് ശ്രമം. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ 10 ദിവസത്തിനകം പരമാവധി ജല ശേഖരണ നിരപ്പായ 2403 അടിയില്‍ എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് അധികമായി ഒഴുകി എത്തുന്ന ജലം ചെറുതോണി ഡാം ഷട്ടറുകള്‍ തുറന്നു പുറത്തേക്ക് ഒഴുക്കി കളയും. ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശത്തില്‍ ഉള്ളവരും ചെറുതോണി , പെരിയാര്‍ നദിക്കരയില്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    5 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    9 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    11 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    12 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    12 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ