Saturday, January 19th, 2019

കേരളത്ത കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമിക്കുന്നു: എം എം ഹസന്‍

കെ എസ് യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഈ അരും കൊലയ്ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു

Published On:Feb 13, 2018 | 1:58 pm

പാലക്കാട്: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഒരിക്കല്‍ കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ കോണ്‍ഗ്രസിലേക്കും വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസസമാണ് ഈ അരും കൊലയ്ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ഹസ്സന്‍ പറഞ്ഞു.
ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് എടയന്നൂരീല്‍ നടത്തിയ റാലിക്കിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദികള്‍ സിപിഎം ആണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 mins ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    2 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    9 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    10 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍