Thursday, August 16th, 2018

ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യും: എംഎം ഹസ്സന്‍

പിണറായി മന്ത്രിസഭയുടെ പോക്ക് 1959 ലേതിന് സമാനമാണ്.

Published On:May 12, 2018 | 2:42 pm

കണ്ണൂര്‍: സംസ്ഥാനത്തെ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ സി ഇ എഫ്) സംസ്ഥാന സമ്മേളനം സാധു കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ ഇവിടെ കൊലയാളികളായി മാറുന്നു. കൊലക്ക് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരായ ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുകയാണിപ്പോള്‍ സര്‍ക്കാര്‍.
വാരാപ്പുഴയില്‍ റൂറല്‍ എസ് പിക്കെതിരെ കൊലക്കുറ്റത്തിന് ഒന്നാം പ്രതിയാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
പിണറായി മന്ത്രിസഭയുടെ പോക്ക് 1959 ലേതിന് സമാനമാണ്. പോലീസ് സ്‌റ്റേഷനുകളെ ഇടിമുറിക്ക് പകരം കൊലക്കളങ്ങളാക്കി മാറ്റി. സി പി എമ്മിന്റെ രക്തപതാക ഇപ്പോള്‍ മനുഷ്യന്റെ രക്തത്തില്‍ മുക്കിയ ചോര പതാകയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൊലയാളികളെ പിടിക്കേണ്ട പോലീസ് തന്നെ കൊലയാളിയാകുന്നു. ഭ്രാന്ത് വന്നാല്‍ ചങ്ങലക്കിടാം. എന്നാല്‍ ചങ്ങലക്ക് ഭ്രാന്ത്്് പിടിച്ചാല്‍ എന്ത് ചെയ്യും? ഹസ്സന്‍ ചോദിച്ചു. മാര്‍ക്കിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന കാലത്ത് തന്നെ സഹകരണ മേഖലയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്്. സഹകരണ ബേങ്കുകളുടെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി കയ്യിട്ടുവാരും. അതിന് വേണ്ടി തന്നെയാണ് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബേങ്കുകളെയും ലയിപ്പിച്ചുകൊണ്ട് കേരളാ ബാങ്ക് തുടങ്ങാന്‍ പോകുന്നത്. ഇതിന് ആര്‍ ബി ഐ അനുവാദം നല്‍കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സംഘടന സംസ്ഥാന പ്രസിഡന്റ് പി കെ രാജീവന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ചാള്‍സ് ആന്റണി, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോ-ഓപ്. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ കെ പ്രമോദ്, ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍, ഒ നാരായണന്‍, ജോയ് കൊന്നക്കല്‍, തുണ്ടിക്കോത്ത് ലക്ഷ്മണന്‍, അഡ്വ. ടി ഒ മോഹനന്‍, കെ പി സി സി സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാന്‍ സോണി സെബാസ്റ്റിയന്‍, അഡ്വ. സി കെ രത്‌നാകരന്‍, നിയുക്ത സംസ്ഥാന പ്രസിഡന്റും ട്രഷററുമായ ജോഷ്വാ മാത്യു എന്നിവര്‍ സംസാരിച്ചു. ഉച്ചതിരിഞ്ഞ് നടക്കുന്ന വനിതാ സമ്മേളനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്യും.

LIVE NEWS - ONLINE

 • 1
  3 hours ago

  ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

 • 2
  4 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

 • 3
  6 hours ago

  മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

 • 4
  7 hours ago

  ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

 • 5
  7 hours ago

  പ്രളയത്തില്‍ മുങ്ങി കേരളം

 • 6
  7 hours ago

  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

 • 7
  9 hours ago

  വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

 • 8
  11 hours ago

  ഭയപ്പെടേണ്ട: മുഖ്യമന്ത്രി

 • 9
  12 hours ago

  150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി