പാര്‍ട്ടിക്കും ഈ നടപടി അവമതിപ്പുണ്ടാക്കി.
പാര്‍ട്ടിക്കും ഈ നടപടി അവമതിപ്പുണ്ടാക്കി.
കോഴിക്കോട്: ദേവികുളം സബ് കലക്ടര്‍ രേണുരാജിനോട് മോശമായി പെരുമാറിയ എം.എല്‍.എ എസ്. രാജേന്ദ്രനെ തള്ളി ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. സബ്കലക്ടറോടുള്ള എം.എല്‍.എയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. രാജേന്ദ്രന് ഭൂമാഫിയുടെ ആളാണെന്ന വിമര്‍ശനം മുമ്പ് വി.എസ് പരസ്യമായി ഉന്നയിച്ചിരുന്നു.
മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടര്‍ രേണുരാജിന് ബോധമില്ലെന്നായിരന്നു രാജേന്ദ്രന്റെ അധിക്ഷേപം. ദേവികുളം സബ്കലക്ടര്‍ ഡോ. രേണുരാജിനെതിരെ എസ്. രാജേന്ദ്രന് എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. അനവസരത്തിലും പൊതുജനമധ്യത്തിലും നടത്തിയ ആക്ഷേപം പദവിക്ക് യോജിക്കാത്തതാണ്. പാര്‍ട്ടിക്കും ഈ നടപടി അവമതിപ്പുണ്ടാക്കി. ഖേദപ്രകടനം വേണ്ടരീതിയിലായിരുന്നില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു.