Tuesday, October 16th, 2018

എംഎല്‍എ മാരുടെ കണ്ണടകള്‍ക്ക് ചെലവായത് വെറും 1.81 ലക്ഷം രൂപ മാത്രം..!

നാല് ഭരണപക്ഷ എം.എല്‍.എമാര്‍ വാങ്ങിയ കണ്ണടകള്‍ക്ക് ശരാശരി 45,000 രൂപ വില.

Published On:Jan 12, 2018 | 12:11 pm

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ നടത്തുന്ന ധൂര്‍ത്ത് ആക്ഷേപത്തിനിടയാക്കുന്നു.
മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണടയാണ് വാങ്ങിയതെങ്കില്‍ നാല് ഭരണപക്ഷ എം.എല്‍.എമാര്‍ വാങ്ങിയ കണ്ണടകള്‍ക്ക് ശരാശരി 45,000 രൂപ വില. ചിറ്റയം ഗോപകുമാര്‍ 48,000 രൂപ, കോവൂര്‍ കുഞ്ഞുമോന്‍ 44,000, ജോണ്‍ ഫെര്‍ണാണ്ടസ് 45,700,എ.എം. ആരിഫ് 43,800 രൂപയുടെയും കണ്ണടകളാണ് വാങ്ങിയത്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപ.
സി.പി.ഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്.പി (ലെനിനിസ്റ്റ് ) നേതാവായ കോവൂര്‍ കുഞ്ഞുമോനും ജൂണ്‍ 30ന് പണം കൈപ്പറ്റിയപ്പോള്‍ എ.എം. ആരിഫ് മാര്‍ച്ച് 15നും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് മെയ് 17 നും പണം കൈപറ്റി.
നിയമപരമായി തെറ്റില്ലെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭരണപക്ഷ എം.എല്‍.എമാര്‍ ധൂര്‍ത്ത് നടത്തിയെന്ന് ആക്ഷേപമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എം.എല്‍.എമാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും രൂപ റീ ഇമ്പേഴ്‌സ് ചെയ്ത വിവരമുള്ളത്.

 

 

 

LIVE NEWS - ONLINE

  • 1
    1 min ago

    ഇന്ന് ബ്രസീല്‍ അര്‍ജന്റീന മത്സരം

  • 2
    38 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    38 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 4
    1 hour ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 5
    2 hours ago

    ഇന്ധന വില ഇന്നും കൂടി

  • 6
    2 hours ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 7
    2 hours ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 8
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 9
    3 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു