Tuesday, June 18th, 2019

എംകെ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷന്‍

ഇന്ന് രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്.

Published On:Aug 28, 2018 | 11:05 am

ചെന്നൈ: ഡിഎംകെ പ്രസിഡന്റായി എംകെ സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടി മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എസ്. ദുരൈമുരുഗനെ ട്രഷറര്‍ പദവിയിലേക്ക് തെരഞ്ഞെടുത്തു. പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിച്ച കരുണാനിധിയുടെ ദേഹവിയോഗത്തെത്തുടര്‍ന്നാണ് അറുപത്തിയഞ്ചുകാരനായ സ്റ്റാലിന്‍ നേതൃസ്ഥാനത്തേക്ക് വരുന്നത്. മറ്റുനടപടിക്രമങ്ങളില്ലാതെതന്നെ സ്റ്റാലിന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണവിശ്രമത്തിലായതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. അന്ന് പാര്‍ട്ടി ഖജാന്‍ജിയായിരുന്നു സ്റ്റാലിന്‍. വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ഖജാന്‍ജിയായി തുടരുകയുംചെയ്തു. പിന്നീട് ഡിഎംകെയുടെ നേതൃസ്ഥാനം കരുണാനിധി സ്റ്റാലിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത്, 1964 മുതല്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനാണ്. 1984 ല്‍ യുവജനവിഭാഗം സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത. 1989 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2003 ല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തി. 2009 ല്‍ ഉപമുഖ്യമന്ത്രിപദവിയിലുമെത്തി.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    16 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു