Friday, June 22nd, 2018

സംസ്ഥാനത്ത് മരുന്ന് കലക്കിയ പാല്‍ വ്യാപകമാവുന്നു

      സംസ്ഥാനത്ത് മരുന്ന് കലക്കിയ പാല്‍ വ്യാപകമാവുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ ബ്രാന്‍ഡുകളില്‍ ചിലതിലാണ് ഇത്തരം മായം. കള്ളില്‍ വീര്യം കൂട്ടാന്‍ ഗുളിക കലക്കുന്ന പോലെ പാല്‍ കേടാകാതിരിക്കാനും കൊഴുപ്പു കൂട്ടാനും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ‘ഔഷധ പ്രയോഗം’ നടക്കുന്നതായാണ് വിവരം. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ‘മരുന്നുപാല്‍’ കണ്ടുപിടിക്കാനുള്ള സൗകര്യങ്ങള്‍ നിലവിലില്ല. പാല്‍ പരിശോധന്ക്കായി സംസ്ഥാനത്ത് ക്ഷീരവികസനവകുപ്പിന്റെ കീഴില്‍ നാല് റീജിയണല്‍ ലബോറട്ടറികളുണ്ട്. കൂടാതെ 14 ജില്ലാ ലബോറട്ടറികളും. ഒരു ദിവസം 15 ലക്ഷം … Continue reading "സംസ്ഥാനത്ത് മരുന്ന് കലക്കിയ പാല്‍ വ്യാപകമാവുന്നു"

Published On:Oct 31, 2016 | 12:11 pm

milk-can-full

 

 

 
സംസ്ഥാനത്ത് മരുന്ന് കലക്കിയ പാല്‍ വ്യാപകമാവുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ ബ്രാന്‍ഡുകളില്‍ ചിലതിലാണ് ഇത്തരം മായം. കള്ളില്‍ വീര്യം കൂട്ടാന്‍ ഗുളിക കലക്കുന്ന പോലെ പാല്‍ കേടാകാതിരിക്കാനും കൊഴുപ്പു കൂട്ടാനും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ‘ഔഷധ പ്രയോഗം’ നടക്കുന്നതായാണ് വിവരം. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ‘മരുന്നുപാല്‍’ കണ്ടുപിടിക്കാനുള്ള സൗകര്യങ്ങള്‍ നിലവിലില്ല.
പാല്‍ പരിശോധന്ക്കായി സംസ്ഥാനത്ത് ക്ഷീരവികസനവകുപ്പിന്റെ കീഴില്‍ നാല് റീജിയണല്‍ ലബോറട്ടറികളുണ്ട്. കൂടാതെ 14 ജില്ലാ ലബോറട്ടറികളും. ഒരു ദിവസം 15 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് ഗുണനിലവാരം ഉറപ്പുവരുത്താനായി ക്ഷീരവികസനവകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചു കാണുന്നില്ലെന്നാണ് ആരോപണം. സംസ്ഥാനത്തെ ഉപഭോഗത്തിനനുസൃതമായി പാല്‍ ലഭിക്കാതെ വന്നതോടെ അന്യസംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലക്ഷക്കണക്കിന് ലിറ്റര്‍ പാല്‍ ടാങ്കര്‍ ലോറികളിലും കവറുകളിലും നിറച്ച് അതിര്‍ത്തി കടന്ന് ദിവസേന സംസ്ഥാനത്തെത്തുന്നത്. കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍, അസിഡിറ്റി, പാലില്‍ ചേര്‍ത്തിട്ടുള്ള മായം, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസുകള്‍ തുടങ്ങിയവ കണ്ടെത്താനുള്ള ഒരു പരിശോധനയും ചെക്ക് പോസ്റ്റുകളില്‍ നടത്താന്‍ സ്ഥിരം സംവിധാനമില്ല. പ്രധാന ചെക്ക് പോസ്റ്റുകളില്‍ ആഘോഷാവസരങ്ങളില്‍ മാത്രം താത്കാലിക സംവിധാനം ഒരുക്കും.
കേടാകാതിരിക്കാനായി ആന്റിബയോട്ടിക്കുകളും ഇന്‍ജക്ഷന്‍ മരുന്നുകളും പാലില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും ക്ഷീരവികസന വകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പരിശോധനകളില്‍ പെട്ടെന്ന് മായം കണ്ടെത്താതിരിക്കാനും പാല്‍ ശീതീകരിക്കുന്നതിലൂടെയുണ്ടാകുന്ന ‘ഭാരിച്ച ചെലവ് ‘ ഒഴിവാക്കി ലാഭം കൊയ്യാനുമുള്ള ഇതരസംസ്ഥാന പാല്‍ ലോബിയുടെ പുതിയ കണ്ടുപിടിത്തമാണ് അന്റിബയോട്ടിക് മരുന്ന് കലര്‍ത്തല്‍.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയാലേ മായം കലര്‍ന്ന പാലിന്റെ ഒഴുക്ക് തടയാനാകൂ.

LIVE NEWS - ONLINE

  • 1
    1 hour ago

    മമതാ ബാനര്‍ജിയുടെ ചൈന യാത്ര റദ്ദാക്കി

  • 2
    3 hours ago

    വിദേശ വനിതയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

  • 3
    6 hours ago

    മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് ശരിയായില്ല: ഉമ്മന്‍ചാണ്ടി

  • 4
    7 hours ago

    വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി.

  • 5
    10 hours ago

    നിഖില്‍ വധം;5 പ്രതികള്‍ കുറ്റക്കാര്‍ശിക്ഷ ; തിങ്കളാഴ്ച

  • 6
    10 hours ago

    പുതിയ മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍

  • 7
    10 hours ago

    പഴയങ്ങാടിയെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

  • 8
    10 hours ago

    അന്ത്യോദയ എക്‌സ്പ്രസ്; എംഎല്‍എ ചങ്ങല വലിച്ചു; പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

  • 9
    10 hours ago

    ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം