Sunday, December 17th, 2017

ഓസ്‌ട്രേലിയന്‍ ടീം ബസിനു നേരെ അക്രമം അപമാനകരം: മിതാലി

ഗോഹട്ടിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ശേഷം മടങ്ങവേയാണ് ഓസീസ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായത്.

Published On:Oct 12, 2017 | 9:20 am

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ ഉണ്ടായ ആക്രമണം അപമാനകരമായ സംഭവമാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഏത് കായിക മത്സരമായാലും അതിലെ ജയപരാജയങ്ങളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും അതിവൈകാരികതയോടെ മത്സരങ്ങളെ സമീപിക്കരുതെന്നും പറഞ്ഞ മിതാലി ബസിനു നേരെ ഉണ്ടായ കല്ലേറ് രാജ്യത്തെ കായിക രംഗത്തിനു തന്നെ അപമാനമാണെന്നും കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ഗോഹട്ടിയില്‍ നടന്ന, ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ശേഷം മടങ്ങവേയാണ് ഓസീസ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായത്. മത്സരത്തില്‍ ഓസീസ് ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചാണ് ബസിന്റെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്ന വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസീസ് ടീം ബസിനു നേരെ കല്ലേറുണ്ടാകുന്നത്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…