Sunday, September 23rd, 2018

കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി

മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫഌറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും തീവണ്ടിയില്‍ കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്‌നേഹിത പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു. ഏപ്രില്‍ 30നാണ് കരിപ്പൂര്‍ പുളിയംപറമ്പില്‍നിന്ന്, പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെയും 18, ആറ്, നാല് വയസ്സുള്ള പെണ്‍കുട്ടികളെയും കാണാതായത്. കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്‌നേഹിതയിലെത്തുകയായിരുന്നു. സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും … Continue reading "കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി"

Published On:May 22, 2018 | 8:03 am

മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫഌറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും തീവണ്ടിയില്‍ കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്‌നേഹിത പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു. ഏപ്രില്‍ 30നാണ് കരിപ്പൂര്‍ പുളിയംപറമ്പില്‍നിന്ന്, പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെയും 18, ആറ്, നാല് വയസ്സുള്ള പെണ്‍കുട്ടികളെയും കാണാതായത്. കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്‌നേഹിതയിലെത്തുകയായിരുന്നു. സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ കെബി ഹരികൃഷ്ണന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി