Wednesday, November 14th, 2018

കാണാതായ വിദ്യാര്‍ത്ഥിനികളെ ആലുവയില്‍ കണ്ടെത്തി

കണ്ണൂര്‍: അഞ്ച് ദിവസം മുമ്പ് കാണാതായ ബന്ധുക്കളായ വിദ്യാര്‍ത്ഥിനികളെ ആലുവയില്‍ കണ്ടെത്തി. കണ്ണപുരം, അഴീക്കോട് എന്നിവിടങ്ങളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ 15 മുതല്‍ കാണാതായത്. സ്‌കൂളില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇരുവരും ഏറെ വൈകിയിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി നാട്ടിലുള്ള കൂട്ടുകാരിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നുള്ള തെരച്ചിലിനിടയിലാണ് വിദ്യാര്‍ത്ഥിനികളെ ആലുവയില്‍വെച്ച് പോലീസ് കണ്ടെത്തിയത്. … Continue reading "കാണാതായ വിദ്യാര്‍ത്ഥിനികളെ ആലുവയില്‍ കണ്ടെത്തി"

Published On:Aug 20, 2018 | 9:00 am

കണ്ണൂര്‍: അഞ്ച് ദിവസം മുമ്പ് കാണാതായ ബന്ധുക്കളായ വിദ്യാര്‍ത്ഥിനികളെ ആലുവയില്‍ കണ്ടെത്തി. കണ്ണപുരം, അഴീക്കോട് എന്നിവിടങ്ങളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ 15 മുതല്‍ കാണാതായത്. സ്‌കൂളില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇരുവരും ഏറെ വൈകിയിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി നാട്ടിലുള്ള കൂട്ടുകാരിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നുള്ള തെരച്ചിലിനിടയിലാണ് വിദ്യാര്‍ത്ഥിനികളെ ആലുവയില്‍വെച്ച് പോലീസ് കണ്ടെത്തിയത്. ഇവര്‍ വനിതാ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇന്ന് ഉച്ചയോടെ ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് ഇരുവരും നാടുവിട്ടത്. 3 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 800 രൂപയും കുട്ടികളുടെ കൈയ്യിലുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    12 mins ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 2
    24 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 3
    32 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 4
    34 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 5
    46 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 6
    56 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 7
    2 hours ago

    ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയി

  • 8
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 9
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും