Thursday, April 25th, 2019

കടലുണ്ടിപ്പുഴയില്‍ കാണാതായ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ മാത പുഴ കടവിനടുത്ത് ഒഴുക്കില്‍ പെട്ട് കാണാതായ ഏഴു വയസുകാരനായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലോരത്ത് കണ്ടെത്തി. ചെനക്കലങ്ങാടി മാതാ പുഴയില്‍ താമസിക്കുന്ന കറുത്താമക്കത്ത് ശാക്കിറയുടെ മകന്‍ മുഹമ്മദ് റബീഹ്(ഏഴ്) നെയാണ് കഴിഞ്ഞ ഞായറാഴ്ച കാണാതായത്. നാവിക സേനയുടെ തിരച്ചിലിനിടയില്‍ മൃതദേഹം അരിയല്ലൂര്‍ കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. വീട്ടുമുറ്റത്ത് മൊബൈല്‍ ഫോണില്‍ കളിച്ചിരിക്കവെ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് റബീഹിനെ കാണാതായത്. വീട്ടിനടുത്തുള്ള പുഴവക്കില്‍ നിന്ന് ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടി ഒഴുക്കില്‍ പെട്ടതാണെന്ന് നിഗമനത്തിലെത്തിയത്. … Continue reading "കടലുണ്ടിപ്പുഴയില്‍ കാണാതായ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി"

Published On:Jul 18, 2018 | 8:07 am

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ മാത പുഴ കടവിനടുത്ത് ഒഴുക്കില്‍ പെട്ട് കാണാതായ ഏഴു വയസുകാരനായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലോരത്ത് കണ്ടെത്തി. ചെനക്കലങ്ങാടി മാതാ പുഴയില്‍ താമസിക്കുന്ന കറുത്താമക്കത്ത് ശാക്കിറയുടെ മകന്‍ മുഹമ്മദ് റബീഹ്(ഏഴ്) നെയാണ് കഴിഞ്ഞ ഞായറാഴ്ച കാണാതായത്. നാവിക സേനയുടെ തിരച്ചിലിനിടയില്‍ മൃതദേഹം അരിയല്ലൂര്‍ കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. വീട്ടുമുറ്റത്ത് മൊബൈല്‍ ഫോണില്‍ കളിച്ചിരിക്കവെ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് റബീഹിനെ കാണാതായത്. വീട്ടിനടുത്തുള്ള പുഴവക്കില്‍ നിന്ന് ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടി ഒഴുക്കില്‍ പെട്ടതാണെന്ന് നിഗമനത്തിലെത്തിയത്. തിരച്ചിലില്‍ മൊബൈല്‍ ഫോണ്‍ നേരത്തെ കുട്ടി വീണ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും അഗ്‌നിശമന സേനയും ചേര്‍ന്ന് മൂന്ന് ദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നേവിയുടെ സഹായം തേടുകയായിരുന്നു. ഒടുവില്‍ ഇന്നലെ വൈകുന്നേരമാണ് മ്യതദേഹം കണ്ടെത്തിയത്. വെളിമുക്ക് ക്രസന്റ് ഇീഗ്ലീ ഷ് മീഡിയം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൂതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബറടക്കം ഇന്ന്.

LIVE NEWS - ONLINE

  • 1
    8 mins ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    2 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    3 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    6 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍