Sunday, February 17th, 2019

അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ കാണാതായി

ബാത്ത്‌റൂമിലേക്ക് പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ അപായ ചങ്ങല വലിക്കുകയും ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റിനടുത്ത് നില്‍ക്കുകയുമായിരുന്നു.

Published On:Dec 6, 2018 | 12:30 pm

തലശ്ശേരി: അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ തലശ്ശേരിയില്‍ കാണാതായി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ ചെന്നൈ-മംഗളുരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലാണ് സംഭവം.
പുലര്‍ച്ചെ കോഴിക്കോട് നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട് മണ്ണൂരിലെ അത്തിപറമ്പത്ത് വീട്ടില്‍ ശുഭയുടെ മകള്‍ സസ്യ ബാബുരാജിനെ (19) യാണ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായത്. ബാത്ത്‌റൂമിലേക്ക് പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ അപായ ചങ്ങല വലിക്കുകയും ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റിനടുത്ത് നില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സ്ത്രീ നിലവിളിച്ച് ട്രെയിനില്‍ നിന്നും ഓടുന്നത് ശ്രദ്ധയില്‍ പെട്ട ഗേറ്റ് കീപ്പര്‍ കൃഷ്ണന്‍ ഉടന്‍ തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധ നടത്തി.
മകള്‍ക്ക് ഒരു യുവാവുമായി അടുപ്പമുള്ളതിനാല്‍ അമ്മ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് പെണ്‍കുട്ടിയുടെ തിരോധാനം. പെണ്‍കുട്ടി തലശ്ശേരിയില്‍ നിന്നും യുവാവിനൊപ്പം പോയെന്നാണ് സൂചന. ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു. ആറ് മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടതിനാല്‍ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി. കാണാതായ മകള്‍ കാമുകനൊപ്പമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും