Monday, July 15th, 2019

കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ചെറുപുഴ കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. യുവാവ് പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് ചെറുപുഴ കാര്യാങ്കോട് പുഴയില്‍ ഇന്നലെ മുതലാണ് നാട്ടുകാരും പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തുന്നത്. പെരിങ്ങോം ഉമ്മറപ്പൊയില്‍ സ്വദേശിയായ യുവാവാണ് പുഴയില്‍ വീണതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ വീണെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇയാളുടെ ചെരിപ്പും ഡയറിയും പേഴ്‌സും ചെറുപുഴ പുതിയപാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ … Continue reading "കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു"

Published On:Jul 27, 2018 | 2:26 pm

കണ്ണൂര്‍: ചെറുപുഴ കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. യുവാവ് പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് ചെറുപുഴ കാര്യാങ്കോട് പുഴയില്‍ ഇന്നലെ മുതലാണ് നാട്ടുകാരും പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തുന്നത്. പെരിങ്ങോം ഉമ്മറപ്പൊയില്‍ സ്വദേശിയായ യുവാവാണ് പുഴയില്‍ വീണതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ വീണെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇയാളുടെ ചെരിപ്പും ഡയറിയും പേഴ്‌സും ചെറുപുഴ പുതിയപാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതോടെയാണ് യുവാവ് പുഴയില്‍ വീണതാകാണെന്ന സംശയമുയര്‍ന്നത്. യുവാവിന്റെ ബന്ധുക്കളെ ചെറുപുഴ പോലീസ് വിവരമറിയിക്കുകയും ബന്ധുക്കള്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇന്നലെ മുതല്‍ പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചെറുപുഴ പോലീസും ചേര്‍ന്ന് കാര്യാങ്കോട് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ചെറുപുഴ ആവുള്ളാങ്കയം, ചെക്ക് ഡാം പരിസരം, കൊല്ലാടപാലം പരിസരം എന്നിവിടങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ യുവാവിന്റെ തിരോധാനവും ദുരൂഹ മായി തുടരുകയാണ്. ഉച്ചകഴിഞ്ഞ് പാലാവയലില്‍ നിന്ന് നീന്തല്‍ കോച്ച് ബിജു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഏഴംഗസംഘം ചെറുപുഴ ആവുള്ളാങ്കയത്തിലും തെരച്ചില്‍ നടത്തി. മജോ പടിഞ്ഞാത്ത്, മനോജ് പടിഞ്ഞാത്ത്, സുധാകരന്‍ പുളിങ്ങോം, ഷോബിത്ത് രാജന്‍, ഷൈജിന്‍ ബാബു, വിഷ്ണു റെജി എന്നിവരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ