Sunday, September 23rd, 2018

പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍പോയ 19കാരി കാമുകനൊപ്പം മുങ്ങി

പിതാവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെയും കാണാതായെന്നാണ് സൂചന.

Published On:May 30, 2018 | 11:48 am

കാസര്‍കോട്: പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സ്‌കൂളിലേക്ക് പോയ 19 കാരി തിരിച്ചെത്തിയില്ല. കാമുകനൊപ്പം പോയതാണെന്നാണ് സംശയിക്കുന്നത്. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 19കാരിയെയാണ് കാണാതായത്. പിതാവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെയും കാണാതായെന്നാണ് സൂചന.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    5 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    5 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    17 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    18 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    23 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    23 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്