Wednesday, November 21st, 2018

പമ്പാനദിയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴഞ്ചേരി കുറിയന്നൂര്‍ ഇടനാട്ട് കാവ് ദേവീക്ഷേത്ര കടവില്‍ കുളിക്കാനിറങ്ങിയ കുറിയന്നൂര്‍ മേലേല്‍ എംആര്‍ രാജേഷിന്റെ മകന്‍ രാഹുല്‍ രാജേഷി(10)നെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നദിയില്‍ കുളിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ കുളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി രാഹുലിനെ പിടിച്ചെങ്കിലും ഒഴുക്കിന്റെ ശക്തിയില്‍ പിടിവിട്ട് ഒഴുകി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ കോയിപ്രം പോലീസിലും, അഗ്‌നിശമനസേനയിലും വിവരമറിയിച്ചു. പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് … Continue reading "പമ്പാനദിയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി"

Published On:May 18, 2018 | 8:04 am

പത്തനംതിട്ട: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴഞ്ചേരി കുറിയന്നൂര്‍ ഇടനാട്ട് കാവ് ദേവീക്ഷേത്ര കടവില്‍ കുളിക്കാനിറങ്ങിയ കുറിയന്നൂര്‍ മേലേല്‍ എംആര്‍ രാജേഷിന്റെ മകന്‍ രാഹുല്‍ രാജേഷി(10)നെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നദിയില്‍ കുളിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ കുളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി രാഹുലിനെ പിടിച്ചെങ്കിലും ഒഴുക്കിന്റെ ശക്തിയില്‍ പിടിവിട്ട് ഒഴുകി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ കോയിപ്രം പോലീസിലും, അഗ്‌നിശമനസേനയിലും വിവരമറിയിച്ചു. പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നദിയില്‍ പ്രമാടത്ത് പാറ വരെ തിരച്ചില്‍ നടത്തി. കണ്ടെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിന് കോട്ടയത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ തുടരുമെന്നും നാട്ടുകാരും സമീപത്തുള്ള വള്ളക്കാരും തിരച്ചിലിനോട് സഹകരിക്കണമെന്നും കോയിപ്രം എസ്‌ഐ കെഎസ് ഗോപകുമാര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    15 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    18 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    25 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    56 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു