Wednesday, July 17th, 2019

പുതിനയിലയിട്ട വെള്ളം ദിവസവും കുടിച്ചാല്‍….

പലതരം ആരോഗ്യഗുണങ്ങളും അടങ്ങിയതാണ് പുതിനയില

Published On:Apr 5, 2018 | 8:26 am

ഭക്ഷണത്തിലെ സ്വാദിനും, മണത്തിനും വേണ്ടിയാണ് പുതിനയില ഉപയോഗിക്കുന്നത്. എന്നാല്‍ സ്വാദിനേക്കാളുപരിയായി പലതരം ആരോഗ്യഗുണങ്ങളും അടങ്ങിയതാണ് പുതിനയില. മനംപിരട്ടല്‍, തലവേദന, ആസ്തമ, ചര്‍മപ്രശ്നങ്ങള്‍ എന്നിവയ്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. അതിനാല്‍ തന്നെ പുതിനയില ഇട്ട വെള്ളം കുടിക്കുന്നതും ഏറെ ഗുണമുള്ള കാര്യമാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത്. പുതിനയില ഇട്ട് വെള്ളം തിളപ്പിക്കാം, അല്ലെങ്കില്‍ വെള്ളത്തില്‍ വെറുതെ ഇട്ട് കുടിക്കുന്നതും നല്ലതാണ്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നോ.
1 പുതിനയിലെ മെന്തോള്‍ എന്ന ഘടകം കഫക്കെട്ടു മാറാന്‍ ഏറെ നല്ലതാണ്. തൊണ്ടവേദനയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്.
2 അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് പുതിനയിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് വയറ്റിലെ ആസിഡ് ഉല്‍പാദനം ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
3 വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് പുതിനയിട്ട വെളളം. ദഹനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വയറുവേദന, മലബബന്ധം, വയറു കത്തല്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്.
4 ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്.
5 ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാനുള്ള നല്ലൊരു വഴിയാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. ഇത് പ്രത്യേകിച്ചും വേനലിലും ക്ഷീണമുള്ളപ്പോഴും ഗുണം നല്‍കും.

LIVE NEWS - ONLINE

  • 1
    1 hour ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 2
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 3
    4 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 4
    5 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 5
    6 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 6
    7 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 7
    7 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 8
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 9
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി