Wednesday, September 19th, 2018

സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരമുയര്‍ത്തും : മന്ത്രി വി.എസ്. ശിവകുമാര്‍

          കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരത്തിനായി കേരള അക്രഡിറ്റേഷന്‍ സ്റ്റാന്റേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സിന് രൂപം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഇതിന്റെ കീഴിലാക്കും. ശുചിത്വം, സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കല്‍ എന്നിവക്കായിരിക്കും കൂടുതല്‍ പ്രാധാന്യങ്ങള്‍ നല്‍കുക. കേരളത്തിലെ 250 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലാബ് സൗകര്യം എര്‍പ്പെടുത്തും. സ്വകാര്യ ലാബുകളുടെ ഗുണനിലവാരമില്ലായ്മയില്‍ … Continue reading "സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരമുയര്‍ത്തും : മന്ത്രി വി.എസ്. ശിവകുമാര്‍"

Published On:Dec 4, 2013 | 5:27 pm

VS Sivakumar Full

 

 

 

 

 
കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരത്തിനായി കേരള അക്രഡിറ്റേഷന്‍ സ്റ്റാന്റേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സിന് രൂപം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഇതിന്റെ കീഴിലാക്കും. ശുചിത്വം, സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കല്‍ എന്നിവക്കായിരിക്കും കൂടുതല്‍ പ്രാധാന്യങ്ങള്‍ നല്‍കുക. കേരളത്തിലെ 250 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലാബ് സൗകര്യം എര്‍പ്പെടുത്തും. സ്വകാര്യ ലാബുകളുടെ ഗുണനിലവാരമില്ലായ്മയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണിത്. ജീവിത ശൈലീരോഗങ്ങളുടെ വര്‍ധനവ് തടയുന്നതിനായി പ്രത്യേക കര്‍മപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും. ഇവര്‍ക്ക് വിധഗ്ദ ചികിത്സ നല്‍കുകയാണ് ഉദ്ദേശ്യം. പിറന്ന് വീഴുന്ന കുട്ടി മുതല്‍ എല്ലാവര്‍ക്കും സൗജന്യമായി മരുന്ന് നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. പുതിയതായി പിറക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് നടത്തും. കുട്ടികളുടേയും സ്ത്രീകളുടേയും മരണ നിരക്ക് കുറക്കുന്നതില്‍ അന്തര്‍ദേശീയ തലത്തില്‍പ്പോലും കേരളം മാതൃകയാണ്. സംസ്ഥാന സര്‍ക്കാര്‍ പണം ചിവവഴിച്ചതില്‍ ജനത്തിന് 87.5% പ്രയോജനം ലഭിച്ച് ആരോഗ്യ വകുപ്പ് ഒന്നാമതെത്തിയിട്ടുണ്ട്. 1400 ഡോക്ടര്‍മാരുടേയും 799 നഴ്‌സുമാരുടേയും പുതിയ തസ്തികള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. 20 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ കൊല്ലത്ത് മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നും ശിവകുമാര്‍ പറഞ്ഞു. ചടങ്ങില്‍ കൊട്ടാരക്കര എം.എല്‍.എ അയിഷാപോറ്റി അധ്യക്ഷതവഹിച്ചു.

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  3 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  4 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  7 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  8 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  12 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു