Saturday, January 19th, 2019

മന്ത്രി രാജുവിനെതിരെ പുതിയ ആക്ഷേപം

ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ

Published On:Aug 21, 2018 | 11:29 am

തിരു: പ്രളയക്കെടുതിയില്‍ കേരളം വലയുന്നതിനിടെ ജര്‍മ്മനിയിലേക്ക് യാത്ര നടത്തിയ വനം മന്ത്രി കെ.രാജുവിനെ പ്രതിരോധത്തിലാക്കി പുതിയ ആക്ഷേപം. കോട്ടയത്തിന്റെ ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന രാജു ആ ചുമതല ഭക്ഷ്യമന്ത്രി പി.തിലോത്തമന് കൈമാറിയ ശേഷമാണ് ജര്‍മ്മനയിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെയായിരുന്നു ഇത്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും രാജു പാലിച്ചില്ല. ചുമതല കൈമാറുന്നതായി സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി രാജു മന്ത്രി തിലോത്തമന് കൈമാറുകയായിരുന്നു.
കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ശേഷമാണ് താന്‍ ജര്‍മ്മനിക്ക് പോയതെന്നും അപ്പോള്‍ വലിയതോതില്‍ പ്രകൃതിക്ഷോഭം ഉണ്ടായിരുന്നില്ലെന്നുമാണ് രാജുവിന്റെ നിലപാട്. ജര്‍മ്മിനിയില്‍ ചെന്ന ശേഷമാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോള്‍ തന്നെ മടങ്ങാനുള്ള ശ്രമവും തുടങ്ങിയെന്നും രാജു പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും അറിഞ്ഞാണ് യാത്ര നടത്തിയതെന്നും രാജു അവകാശപ്പെട്ടു. രാജുവിന്റെ ഈ പ്രസ്താവനയില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് രാജുവിന്റേതെന്നാണ് നേതാക്കള്‍ പറയുന്നത്.
കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐ നേതൃത്വത്തില്‍ ശക്തമാണ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍