Monday, July 22nd, 2019

ജര്‍മ്മന്‍ സന്ദര്‍ശനത്തിനു പോയ മന്ത്രി കെ. രാജു തിരിച്ചെത്തി

താന്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു

Published On:Aug 20, 2018 | 8:53 pm

തിരുവനന്തപുരം: ജര്‍മന്‍ സന്ദര്‍ശനത്തിനു പോയ മന്ത്രി കെ. രാജു തിരിച്ചെത്തി. വൈകുന്നേരം ആറു മണിയോടെയാണ് മന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. താന്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതമനുഭവിക്കുമ്പോള്‍ വിദേശ രാജ്യത്തേക്കു പോയ മന്ത്രിയുടെ നടപടി വിവാദമായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയത്. മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജര്‍മനിയില്‍ ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങള്‍ത്തന്നെയാണ് അവിടെയുമുള്ളതെന്നും അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. വിദേശ യാത്ര തെറ്റായിപ്പോയതായി കരുതുന്നിലെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    6 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    38 mins ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    1 hour ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    3 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    3 hours ago

    വീട്ടമ്മ മരിച്ച നിലയില്‍