Wednesday, November 14th, 2018

പ്രളയ സമയത്ത് ഇല്ലാതിരുന്നത് തെറ്റായിപ്പോയി: മന്ത്രി രാജു

രാജിവെക്കേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല

Published On:Aug 23, 2018 | 12:26 pm

തിരു: സംസ്ഥാനം പ്രളയക്കെടുതി നേരിട്ട സമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്ന് മന്ത്രി കെ. രാജു. ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ല. പ്രളയം രൂക്ഷമായത് താന്‍ ജര്‍മനിയിലേക്ക് പോയതിനുശേഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയക്കെടുതി നടക്കുമ്പോള്‍ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജര്‍മ്മനിക്ക് പോയത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
വിദേശ മലയാളികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രണ്ട് മാസം മുമ്പ് ലഭിച്ച ക്ഷണമാണ്. പാര്‍ട്ടി സെക്രട്ടറിയെ കണ്ടു, അനുമതി ലഭിച്ചു. മുഖ്യമന്ത്രിയെ കണ്ട് അനുമതി ചോദിച്ചു. അതുപ്രകാരം കേന്ദ്രാനുമതിയും കിട്ടി. 16ന് വെളുപ്പിനായിരുന്നു യാത്രതിരിച്ചത്. അവിടെയെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോള്‍ തന്നെ പരിപാടി വെട്ടിച്ചുരുക്കി മടങ്ങാന്‍ ഒരുങ്ങി.
പക്ഷേ ഞാന്‍ ഉണ്ടായിരുന്ന ഡാസല്‍ഫോര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനെ ടിക്കറ്റ് കിട്ടിയില്ല. 17ന് വൈകിട്ടായിരുന്നു ഉദ്ഘാടനം. അത് കഴിഞ്ഞ് മടങ്ങാന്‍ ടിക്കറ്റിനായി സംഘാടകരോട് ആവശ്യപ്പെട്ടു. സംഘാടകര്‍ പരമാവധി ശ്രമിച്ചു. ബോണില്‍ നിന്നും ടിക്കറ്റ് ലഭിച്ചില്ല, 22ന് രാത്രി മടങ്ങാനാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്.
അതിനിടയില്‍ വേറെ ടിക്കറ്റ് ലഭിച്ചില്ല. കേരളത്തില്‍ സ്ഥിതി മോശമാണെന്ന് കണ്ട് എവിടെ നിന്നെങ്കിലും ടിക്കറ്റ് കിട്ടാന്‍ ശ്രമിച്ചു. അപ്പോഴേക്കും തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പും ലഭിച്ചു. പിന്നെ 155 കിലോമീറ്റര്‍ അകലെയുള്ള ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് ടിക്കറ്റ് ലഭിച്ചത്.
താന്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആശ്വസപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കാമായിരുന്നു. അത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. പ്രളയം വരുമ്പോള്‍ ഒളിച്ചോടുന്ന ആളല്ല. ഇങ്ങനെ സംഭവിച്ചതില്‍ വലിയ ഖേദമുണ്ട്.
രാജിവെക്കേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല. എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും അറിയിച്ചിരുന്നു.
തന്റെ അഭാവത്തില്‍ കോട്ടയത്തെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് താത്കാലികമായാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമനെ ഏല്‍പ്പിച്ചത്. ദീര്‍ഘകാലത്തേക്കാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതുള്ളൂവെന്നും രാജു കൂട്ടിച്ചേര്‍ത്തു.

 

 

 

LIVE NEWS - ONLINE

 • 1
  7 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  8 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  10 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  13 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  14 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  14 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  14 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  15 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  16 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി