വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളും വര്‍ധിപ്പിക്കണം: മന്ത്രി സി രവീന്ദ്രനാഥ്

Published:December 17, 2016

minister-c-raveendranadh-meeting-full

 

 
കണ്ണൂര്‍: വിദ്യാഭ്യാസത്തോടൊപ്പം വിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവിതത്തില്‍ ആവശ്യമായ അറിവ് നേടലാണ് പൊതുവിദ്യാഭ്യാസത്തിന്റെ മികവെന്നും വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ചാവശ്ശേരി മാപ്പിള എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
നല്ല ഭാഷാശുദ്ധി, അക്ഷരശുദ്ധി, തെറ്റില്ലാതെ എഴുതുവാനുള്ള കഴിവ് ഇവ ഓരോ വിദ്യാര്‍ത്ഥിയും ആര്‍ജ്ജിക്കണമെന്നും ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ പഠിതാവിന് അറിയാമെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ അക്കാദമിക നിലവാരമുള്ള വിദ്യാലയമെന്ന സമൂഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് ക്ലാസ് റൂം മണിയാപ്പള്ളി ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി കെ സി മമ്മുഹാജിയെ ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി അശോകനും പ്രായംചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി പി എം മൊയ്തുവിനെ എ ഇ ഒ. കെ ജെ ജനാര്‍ദ്ദനനും ആദരിച്ചു. അഡ്വ. കെ ഇ എന്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വി വി മിനി, മുഹമ്മദ് ഫൈസി, കെ വി രാമചന്ദ്രന്‍ മാസ്റ്റര്‍, ഷിഹാബുദ്ദീന്‍ അസ്ഹനി, കെ ബാബുരാജ്, ഇ കെ അബൂബക്കര്‍, ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി വിനോദ്കുമാര്‍, സി എം നസീര്‍, എന്‍ വി രവീന്ദ്രന്‍, സി വി രവീന്ദ്രന്‍, എ വി മമ്മു എന്നിവര്‍ സംസാരിച്ചു. സി സി നസീര്‍ ഹാജി സ്വാഗതവും കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.