Wednesday, August 15th, 2018

ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കും: മന്ത്രി ബാലന്‍

ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്.

Published On:May 10, 2018 | 11:35 am

ആലപ്പുഴ: സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നും മന്ത്രി എ.കെ ബാലന്‍. സിപിഎം പല സ്ഥലങ്ങളിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടതുപക്ഷത്തെ കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സിപിഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍