Saturday, November 17th, 2018

സ്വന്തം ചിത്രം ഉപയോഗിച്ച് ഇമോജികള്‍ ഉണ്ടാക്കാം!

ഗൂഗിളിന്റെ ജിബോര്‍ഡില്‍ പുതിയ മിനി പേഴ്സണലൈസ്ഡ് സെല്‍ഫി സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ചു

Published On:Nov 2, 2018 | 10:05 am

ഗൂഗിളിന്റെ ജിബോര്‍ഡില്‍ പുതിയ മിനി പേഴ്സണലൈസ്ഡ് സെല്‍ഫി സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ചു. നമ്മുടെ മുഖം ഉപയോഗിച്ച് നമുക്ക് തന്നെ വിവിധ ഇമോജി ഭാവങ്ങള്‍ നിര്‍മിച്ചെടുക്കാം. നിലവില്‍ ലഭ്യമായ രണ്ട് ജിബോര്‍ഡ് സ്റ്റിക്കര്‍ പാക്കുകള്‍ക്കൊപ്പമാണ് പുതിയ സ്റ്റിക്കര്‍ ഫീച്ചര്‍ കൂടി ചേര്‍ത്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. സെല്‍ഫി ഇമോജി ഫീച്ചര്‍ ലഭിക്കണമെങ്കില്‍ ജിബോര്‍ഡ് അപ്ഡേറ്റ് ചെയ്യണം.
ജിബോര്‍ഡ് അപ്ഡേറ്റ് ചെയ്തതിന് ശേഷം ഇമോജി സെക്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ പുതിയ ഇമോജി മിനി സ്റ്റിക്കര്‍ പായ്ക്ക് കാണാം. അത് തിരഞ്ഞെടുത്തതിന് ശേഷം ക്രിയേറ്റ് ക്ലിക്ക് ചെയ്ത് സെല്‍ഫി എടുക്കുക. ശേഷം ജിബോര്‍ഡ് ഓട്ടോമാറ്റിക്ക് ആയി നിങ്ങളുടെ മുഖം വെച്ചുള്ള ഇമോജികള്‍ തയ്യാറാക്കും. നിങ്ങളുടെ ഇഷ്ടാനുസരണം ഈ സ്റ്റിക്കറുകള്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവും. മെഷീന്‍ ലേണിങ് അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ഗൂഗിള്‍ സെല്‍ഫി സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
സെല്‍ഫി എടുക്കുമ്പോള്‍ ഇമോജിയ്ക്കുള്ള നിങ്ങളുടെ ചര്‍മത്തിന്റെ നിറം, ഹെയര്‍ സ്റ്റൈല്‍, വസ്ത്രം ആഭരണങ്ങള്‍ എന്നിവയെല്ലാം നിര്‍ദേശങ്ങള്‍ തരുന്നത് മെഷീന്‍ ലേണിങ് അല്‍ഗോരിതമാണ്. ഈ നിര്‍ദേശങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും ഗൂഗിള്‍ ജിബോര്‍ഡ് അപ്ഡേറ്റ് ചെയ്യാനാവും.

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു