Thursday, September 19th, 2019

മില്‍മ പാലിന് വില വര്‍ധിപ്പിച്ചു

എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും

Published On:Sep 6, 2019 | 12:30 pm

തിരു: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും.ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ കൂടുതല്‍ വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് 83.75 ശതമാനം നല്‍കാന്‍ തീരുമാനമായത്.
മില്‍മക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ വര്‍ധിപ്പിക്കാറുള്ളൂ. 2017ലാണ് പാല്‍വില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകര്‍ക്കാണ് ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടിയിട്ടുണ്ട്. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.
പ്രളയശേഷം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്ററായി.

 

LIVE NEWS - ONLINE

  • 1
    27 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല