Wednesday, April 24th, 2019

മില്‍മ പാലുല്‍പ്പാദനം കുറയുന്നു

പാലക്കാട്: സംസ്ഥാനത്ത് മില്‍മ പാലുല്‍പ്പാദനം കുറഞ്ഞ്‌വരികയാണെന്ന് കണക്കുകള്‍. നിലവില്‍ ഒന്നരലക്ഷം ലീറ്റര്‍ പാലിന്റെ കുറവു നേരിടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പാല്‍ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടെങ്കിലും ഉപഭോഗം വര്‍ധിച്ചതാണു കുറവിനു കാരണം. കേരളത്തില്‍ പ്രതിദിനം പതിനൊന്നര ലക്ഷം ലീറ്റര്‍ പാല്‍ ഉപയോഗിക്കുന്നുണ്ട്. ഉല്‍പാദനമാവട്ടെ 10 ലക്ഷം ലീറ്ററും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ ഉല്‍പാദനം ആറു ലക്ഷം ലീറ്ററായിരുന്നു. ഇപ്പോള്‍ ഉല്‍പാദനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പാലില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണു പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നത്. ആയിരം ലീറ്റര്‍ … Continue reading "മില്‍മ പാലുല്‍പ്പാദനം കുറയുന്നു"

Published On:Aug 17, 2013 | 4:39 pm

പാലക്കാട്: സംസ്ഥാനത്ത് മില്‍മ പാലുല്‍പ്പാദനം കുറഞ്ഞ്‌വരികയാണെന്ന് കണക്കുകള്‍. നിലവില്‍ ഒന്നരലക്ഷം ലീറ്റര്‍ പാലിന്റെ കുറവു നേരിടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പാല്‍ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടെങ്കിലും ഉപഭോഗം വര്‍ധിച്ചതാണു കുറവിനു കാരണം. കേരളത്തില്‍ പ്രതിദിനം പതിനൊന്നര ലക്ഷം ലീറ്റര്‍ പാല്‍ ഉപയോഗിക്കുന്നുണ്ട്. ഉല്‍പാദനമാവട്ടെ 10 ലക്ഷം ലീറ്ററും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ ഉല്‍പാദനം ആറു ലക്ഷം ലീറ്ററായിരുന്നു. ഇപ്പോള്‍ ഉല്‍പാദനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പാലില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണു പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നത്. ആയിരം ലീറ്റര്‍ പാലില്‍ രണ്ടു കിലോഗ്രാം പാല്‍പ്പൊടിയാണ് ഇതിനായി ചേര്‍ക്കുന്നത്. കൊഴുപ്പും മറ്റുമടങ്ങിയ പാലിന്റെ ഗുണ നിലവാരം 8.5 ശതമാനം വേണം. എന്നാല്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പാലില്‍ 8.3 ശതമാനം മാത്രമാണ്. ദശാംശം രണ്ട് നിരക്കില്‍ ചേര്‍ത്തെങ്കില്‍ മാത്രമേ ഗുണനിലവാരം ഉറപ്പാക്കാന്‍ പറ്റൂ. ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരാനുള്ള ഒരുക്കത്തിലാണ് മില്‍മ.

LIVE NEWS - ONLINE

 • 1
  2 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 2
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 3
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 4
  5 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 5
  5 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 6
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 7
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 8
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 9
  9 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു