Tuesday, October 16th, 2018

ക്ഷീര മേഖലക്ക് കരുത്തേകാന്‍

പാല്‍ ഉല്‍പാദനത്തില്‍ വൈകാതെ തന്നെ സംസ്ഥാനം സ്വയംപര്യാപ്തതയിലെത്തും. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള പാല്‍ ന്യായമായ വിലക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയണമെന്നുള്ള ലക്ഷ്യം വെച്ചാണ് ക്ഷീര വികസന വകുപ്പ് ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ രാജുവിന്റെ പ്രഖ്യാപനങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പശുവിനെ വാങ്ങല്‍, തൊഴുത്ത് നിര്‍മ്മാണം, പരിചരണം, തീറ്റപ്പുല്‍ കൃഷി, പാലിന്റെ ഗുണനിലവാര പരിശോധന, വിപണനം തുടങ്ങിയ എല്ലാ മേഖലകളിലും വകുപ്പുദ്യോഗസ്ഥരുടെയും സഹകരണ സംഘങ്ങളുടെയും ശ്രദ്ധ … Continue reading "ക്ഷീര മേഖലക്ക് കരുത്തേകാന്‍"

Published On:Nov 28, 2017 | 1:48 pm

പാല്‍ ഉല്‍പാദനത്തില്‍ വൈകാതെ തന്നെ സംസ്ഥാനം സ്വയംപര്യാപ്തതയിലെത്തും. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള പാല്‍ ന്യായമായ വിലക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയണമെന്നുള്ള ലക്ഷ്യം വെച്ചാണ് ക്ഷീര വികസന വകുപ്പ് ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ രാജുവിന്റെ പ്രഖ്യാപനങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പശുവിനെ വാങ്ങല്‍, തൊഴുത്ത് നിര്‍മ്മാണം, പരിചരണം, തീറ്റപ്പുല്‍ കൃഷി, പാലിന്റെ ഗുണനിലവാര പരിശോധന, വിപണനം തുടങ്ങിയ എല്ലാ മേഖലകളിലും വകുപ്പുദ്യോഗസ്ഥരുടെയും സഹകരണ സംഘങ്ങളുടെയും ശ്രദ്ധ പതിയണമെന്ന നിഷ്‌കര്‍ഷയോടെയാണ് ക്ഷീര വികസന വകുപ്പ് ഓരോ പ്രവര്‍ത്തന പദ്ധതികളും നടപ്പിലാക്കുന്നത്. പാലുല്‍പാദകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുകയും വേണം. മുമ്പത്തേക്കാളും ആടുമാടുകളെ വളര്‍ത്തുന്നതിനും പരിചരിക്കുന്നതിനും വളരെ ചിലവേറിയ സമയമാണിത്. ഇഷ്ടാനുസരണം പച്ചപ്പുല്ലും വൈക്കോലും പിണ്ണാക്കും തവിടുമൊക്കെ ലഭിച്ചുകൊണ്ടിരുന്ന പഴയകാല സൗകര്യങ്ങള്‍ ഇപ്പോഴില്ല. കര്‍ഷകരുടെ സ്ഥല വിസ്തൃതി നാള്‍ക്കുനാള്‍ കുറഞ്ഞുവന്നത് പശു വളര്‍ത്തലിനെയും കാര്യമായി ബാധിച്ചു. ഭൂപരിഷ്‌കരണ നിയമം നടപ്പിലായതോടെ കൃഷിഭൂമി കര്‍ഷകന് ലഭിച്ചപ്പോള്‍ പലരും തുടര്‍ന്ന് കൃഷി നടത്താതെ ഭൂമി വില്‍പന നടത്തുകയായിരുന്നു. ലാഭകരമായി പശു വളര്‍ത്തി പാല്‍ വിറ്റ് ജീവിതം കഴിച്ചുവന്ന കര്‍ഷകര്‍ ചിലവ് വര്‍ധിച്ചതോടെ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. കൃത്രിമ കാലിതീറ്റയും ആധുനിക പരിചരണ രീതികളും പഴയകാല കര്‍ഷകര്‍ക്ക് പലര്‍ക്കും സ്വീകാര്യമായില്ല. പാല്‍ സൊസൈറ്റികളും ചില്ലിങ്ങ് പ്ലാന്റുകളും വന്നതോടെയാണ് ഇന്ന് പലരും രംഗത്ത് നിലനില്‍ക്കുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന പാല്‍ ആവശ്യത്തിന് തികയാതെ വന്നപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പഴകിയ ഗുണം കുറഞ്ഞ പാല്‍ ലോറികളില്‍ എത്തിച്ച് ചില്ലിങ്ങ് പ്ലാന്റ് വഴി പാക്കറ്റുകളാക്കി വില്‍ക്കുകയാണിപ്പോള്‍. ഈ നില ഇപ്പോഴും തുടരുന്നു.
നാട്ടുംപുറങ്ങളില്‍ ചെറിയ സൊസൈറ്റികള്‍ മുഖേന തണുപ്പിക്കാത്ത പാല്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഗുണം കൂടിയ പാല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍, കുറഞ്ഞ വിലക്ക് കന്നുകാലികള്‍ക്ക് തീറ്റ, കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, സംയോജിത കൃഷി വ്യാപനം എന്നീ പദ്ധതികള്‍ ക്ഷീര മേഖലക്ക് കരുത്തേകുമെന്ന കാര്യത്തില്‍ ഉറപ്പാണ്. പാലുല്‍പാദന ചിലവ് കുറക്കാനുള്ള പദ്ധതികളാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്. കാലിത്തീറ്റയുടെ വില കര്‍ഷകര്‍ക്ക് താങ്ങാനാവാത്തതാണ്. മൃഗ ചികിത്സക്കും പരിചരണങ്ങള്‍ക്കും ആവശ്യമായ മരുന്നുകള്‍ക്കും വന്‍ വിലയാണ്. ജില്ലാ ആസ്ഥാനങ്ങളില്‍ സ്ഥാപിക്കുന്ന ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ കര്‍ഷകര്‍ക്ക് ഒരനുഗ്രഹമാകും. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയാല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കാനും കഴിയും.

LIVE NEWS - ONLINE

 • 1
  47 mins ago

  നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

 • 2
  47 mins ago

  നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

 • 3
  1 hour ago

  ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

 • 4
  2 hours ago

  ഇന്ധന വില ഇന്നും കൂടി

 • 5
  2 hours ago

  വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

 • 6
  2 hours ago

  കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

 • 7
  3 hours ago

  മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

 • 8
  3 hours ago

  മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

 • 9
  3 hours ago

  മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്