Monday, November 19th, 2018

പാലില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് തെന്മലയില്‍ സിപിഎം-സിപിഐ സംഘര്‍ഷം

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പാലില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് സിപിഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് കാരണമായി. ഇന്നലെ രാത്രി തെന്മലയിലായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന പാല്‍ തെന്മലയിലെ പാല്‍ പരിശോധന ചെക്ക്‌പോസ്റ്റില്‍ പരിശോധിച്ചപ്പോള്‍ മായം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിഷാംശം കലര്‍ന്ന പാല്‍ കൊണ്ടുവന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെന്മലയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും പഞ്ചായത്ത് അംഗമായ ഐ മണ്‍സൂറിന്റെ നേതൃത്വത്തില്‍ സിപിഐ … Continue reading "പാലില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് തെന്മലയില്‍ സിപിഎം-സിപിഐ സംഘര്‍ഷം"

Published On:Jun 13, 2018 | 8:00 am

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പാലില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് സിപിഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് കാരണമായി. ഇന്നലെ രാത്രി തെന്മലയിലായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന പാല്‍ തെന്മലയിലെ പാല്‍ പരിശോധന ചെക്ക്‌പോസ്റ്റില്‍ പരിശോധിച്ചപ്പോള്‍ മായം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിഷാംശം കലര്‍ന്ന പാല്‍ കൊണ്ടുവന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെന്മലയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും പഞ്ചായത്ത് അംഗമായ ഐ മണ്‍സൂറിന്റെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് വന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പിന്നീട് തെന്മല പോലീസ് സ്‌റ്റേഷന് സമീപത്ത് വച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയും ചെയ്തു. പിന്നീട് ഭക്ഷ്യ സുരക്ഷാ ഉേദ്യാഗസ്ഥരും പോലിസും ഇടപെട്ടാണ് ഇരുവിഭാക്കാരെയും ശാന്തരാക്കി പറഞ്ഞയച്ചത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    5 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    7 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    11 hours ago

    ശബരിമല കത്തിക്കരുത്

  • 5
    11 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    12 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    12 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    13 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    13 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’