Friday, September 21st, 2018

പാല്‍ ആവര്‍ത്തിച്ച് തിളപ്പിക്കുമ്പോള്‍ !

    പാല്‍ ആവര്‍ത്തിച്ച് തിളപ്പിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് വിദഗ്ധര്‍. ആവര്‍ത്തിച്ച് പാല്‍ തിളപ്പിക്കുമ്പോള്‍ പാലില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പോഷക മൂല്യങ്ങള്‍ നശിക്കാനിടയാക്കുമെന്നതാണ് ഇതിന് കാരണം. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനയായ ‘ഹീല്‍’ നടത്തിയ മൂന്നാമത് നാഷണല്‍ ഹെല്‍ത്ത് റൈറ്റേഴ്‌സ് ആന്റ് എഡിറ്റേഴ്‌സ് കണ്‍വെന്‍ഷനിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. പാല്‍ ആവര്‍ത്തിച്ച് തിളപ്പിച്ചതുകൊണ്ട് യാതൊരു നേട്ടവുമില്ലെന്നും നൂറ് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പതിനഞ്ചു മിനിട്ടുനേരം പാല്‍ തിളപ്പിക്കുമ്പോള്‍ പാലിലെ വൈറ്റമിനും പ്രോട്ടീനും നഷ്ടപ്പെടുമത്രെ. ആവര്‍ത്തിച്ച് പാല്‍ തിളപ്പിക്കുന്ന … Continue reading "പാല്‍ ആവര്‍ത്തിച്ച് തിളപ്പിക്കുമ്പോള്‍ !"

Published On:Nov 4, 2013 | 12:19 pm

Milk Drinking

 

 

പാല്‍ ആവര്‍ത്തിച്ച് തിളപ്പിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് വിദഗ്ധര്‍. ആവര്‍ത്തിച്ച് പാല്‍ തിളപ്പിക്കുമ്പോള്‍ പാലില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പോഷക മൂല്യങ്ങള്‍ നശിക്കാനിടയാക്കുമെന്നതാണ് ഇതിന് കാരണം. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനയായ ‘ഹീല്‍’ നടത്തിയ മൂന്നാമത് നാഷണല്‍ ഹെല്‍ത്ത് റൈറ്റേഴ്‌സ് ആന്റ് എഡിറ്റേഴ്‌സ് കണ്‍വെന്‍ഷനിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.
പാല്‍ ആവര്‍ത്തിച്ച് തിളപ്പിച്ചതുകൊണ്ട് യാതൊരു നേട്ടവുമില്ലെന്നും നൂറ് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പതിനഞ്ചു മിനിട്ടുനേരം പാല്‍ തിളപ്പിക്കുമ്പോള്‍ പാലിലെ വൈറ്റമിനും പ്രോട്ടീനും നഷ്ടപ്പെടുമത്രെ. ആവര്‍ത്തിച്ച് പാല്‍ തിളപ്പിക്കുന്ന പ്രവണ ഇന്ത്യയില്‍ കൂടുതലാണ്. മിക്കവീട്ടമ്മമാരും മൂന്ന് തവണയില്‍ കുടുതല്‍ പാല്‍ തിളപ്പിക്കുന്നവരാണ്.
എണ്‍പതു ശതമാനവും കുട്ടികളും വളര്‍ച്ചക്ക് ആവശ്യമായ പ്രോട്ടീന്‍ നേടുന്നത് രണ്ടു വയസിനിടയിലാണ്. പോട്ടീനും വൈറ്റമിനും ഈ പ്രായത്തില്‍ ആവശ്യമായ തോതില്‍ ലഭിക്കാതിരുന്നാല്‍ കുട്ടികളുടെ എല്ലുകള്‍ക്ക് ബലക്ഷയത്തിവും വളര്‍ച്ച മുരടിക്കുവാനും കാരണമാകും. പേശികള്‍ക്ക് ബലക്കുവുണ്ടാകാനും ഇതു കാരണമാകും. ചില കുട്ടികള്‍ക്ക് നാഡീസംബന്ധമായ തകരാറുകള്‍ ഉണ്ടായേക്കാം. സമ്പൂര്‍ണ ആഹാരം എന്ന നിലയില്‍ പാലില്‍ കുഞ്ഞിന്റെ വളര്‍ച്ച്ക്ക് ആവശ്യമായ എല്ലാ പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആവര്‍ത്തിച്ച് തിളപ്പിച്ചു നല്‍കുന്ന പാലില്‍ നിന്നും അവശ്യഘടകങ്ങള്‍ നഷ്ടമാകുന്നതിനാല്‍, കുഞ്ഞിനു പാല്‍ നല്‍കുന്നുണ്ടെങ്കിലും പോഷകങ്ങള്‍ ലഭിക്കാതെ വരുന്നു. ഇത് ഭാവിയില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസെപ്റ്റിക് ടെക്‌നോളജി ഉപയോഗിച്ച് പായ്ക്കു ചെയ്യുന്ന പാല്‍ ഈ പോരായ്മകള്‍ പരിഹരിക്കുമത്രെ. സ്‌റ്റെറിലൈസ് ചെയ്ത പാല്‍ നൂറുശതമാം സുരക്ഷിതവുമാണ്.
വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി 12 എന്നിവയുടെ കലവറയാണ് പാല്‍. ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുന്നു. താപക്ഷമത വളരെ കുറഞ്ഞ ഈ പോഷക ഘടകങ്ങള്‍ പാല്‍ തിളപ്പിക്കുമ്പോള്‍ പൂര്‍ണമായും ഇല്ലാതാകുന്നു. പാലിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് ചര്‍്ച്ച മുന്നോട്ടുവെച്ച ആവശ്യം.

 

LIVE NEWS - ONLINE

 • 1
  2 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  2 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  3 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  3 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  3 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  4 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  5 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  5 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  6 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച