Wednesday, November 14th, 2018

സൈന്യത്തില്‍ ചേരാന്‍ ആയിരങ്ങള്‍; ക്യൂ നിന്ന് പലരും തളര്‍ന്നു വീണു

കണ്ണൂര്‍: പട്ടാളത്തില്‍ ചേരാനെത്തിയ ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട് നഗരം വീര്‍പ്പുമുട്ടി. ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് ഇന്ന് കാലത്ത് നടന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനായി ഇന്നലെ കാലത്ത് മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സന്ധ്യയോടെ ഇവരെക്കൊണ്ട് നഗരത്തില്‍ നിന്ന് തിരിയാന്‍ ഇടമില്ലാതായി. കാലത്ത് എത്തിയവര്‍ ലോഡ്ജുകളില്‍ മുറി ബുക്ക് ചെയ്തതോടെ ഉച്ചയോടെ എത്തിക്കൊണ്ടിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കാന്‍ സൗകര്യമില്ലാതെ നന്നേ ബുദ്ധിമുട്ടി. പലരും കടത്തിണ്ണകളിലും സമീപത്തെ മൈതാനത്തുമാണ് ഇരുന്നുറങ്ങിയത്. രാത്രി ചെറിയ ചാറ്റല്‍ മഴയുണ്ടായതും ഇവര്‍ക്ക് ബുദ്ധിമുട്ടായി. പുലര്‍ച്ചെ 3 മണിയോടെ തന്നെ റിക്രൂട്ട്‌മെന്റ് … Continue reading "സൈന്യത്തില്‍ ചേരാന്‍ ആയിരങ്ങള്‍; ക്യൂ നിന്ന് പലരും തളര്‍ന്നു വീണു"

Published On:Aug 1, 2017 | 11:54 am

കണ്ണൂര്‍: പട്ടാളത്തില്‍ ചേരാനെത്തിയ ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട് നഗരം വീര്‍പ്പുമുട്ടി. ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് ഇന്ന് കാലത്ത് നടന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനായി ഇന്നലെ കാലത്ത് മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സന്ധ്യയോടെ ഇവരെക്കൊണ്ട് നഗരത്തില്‍ നിന്ന് തിരിയാന്‍ ഇടമില്ലാതായി. കാലത്ത് എത്തിയവര്‍ ലോഡ്ജുകളില്‍ മുറി ബുക്ക് ചെയ്തതോടെ ഉച്ചയോടെ എത്തിക്കൊണ്ടിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കാന്‍ സൗകര്യമില്ലാതെ നന്നേ ബുദ്ധിമുട്ടി. പലരും കടത്തിണ്ണകളിലും സമീപത്തെ മൈതാനത്തുമാണ് ഇരുന്നുറങ്ങിയത്. രാത്രി ചെറിയ ചാറ്റല്‍ മഴയുണ്ടായതും ഇവര്‍ക്ക് ബുദ്ധിമുട്ടായി.
പുലര്‍ച്ചെ 3 മണിയോടെ തന്നെ റിക്രൂട്ട്‌മെന്റ് നടക്കുന്ന കണ്ടോണ്‍മെന്റ് മൈതാനിയില്‍ ഇവര്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. രാത്രി മുതല്‍ ഭക്ഷണം കിട്ടാതിരുന്നവര്‍ കാലത്ത് വരെ വല്ലവിധേനയുമാണ് പിടിച്ചുനിന്നത്. ജില്ലാ ആശുപത്രി പരിസരത്തെ ചില കടകള്‍ മുഴുവന്‍ സമയവും തുറന്നതിനാല്‍ കുപ്പിവെള്ളം വാങ്ങിക്കുടിച്ചാണ് റാലിക്കെത്തിയവര്‍ വിശപ്പും ദാഹവും തീര്‍ത്തത്. കൈയ്യില്‍ കാശുണ്ടെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു പ്ലാസ ജംഗ്ഷന്‍ മുതല്‍ ആയിക്കരവരെയുള്ള ഭക്ഷണശാലകളില്‍. പല ഹോട്ടലുകളിലും ഭക്ഷണം കാലിയായതും ദുരിതമായി. ഇതിനിടെ ക്യൂവില്‍ നിന്ന പലരും തളര്‍ന്നുവീഴുന്നതും കാണാമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് വിധേയമാക്കി.
അഞ്ച് സംസ്ഥാനത്തുള്ളവര്‍ക്ക് വേണ്ടിയാണ് ഇന്ന് കണ്ണൂരില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. റാലിയില്‍ പങ്കെടുക്കാനെത്തിയത് പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ്. ആശുപത്രി ഭാഗത്തേക്കുള്ള വാഹനഗതാഗതം ഏറെ നേരം സ്തംഭനാവസ്ഥയിലായിരുന്നു. പട്ടാളക്കാരും പോലീസും ഒന്നിച്ച് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സ്തംഭനം ഒഴിവാക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂട്ടത്തോടെ വാഹനത്തില്‍ എത്തിയ സുഹൃത്തുക്കളായവര്‍ റാലിക്കിടയില്‍ പരസ്പരം കൂട്ടംതെറ്റിയതും ബുദ്ധിമുട്ടായി. എല്ലാവരുടെയും പണവും മറ്റ് സാധനങ്ങളും വാഹനത്തില്‍ വെച്ച് പൂട്ടിയതിനാല്‍ കുടിവെള്ളത്തിന് പോലും കൈയ്യില്‍ കാശില്ലാതെ സുഹൃത്തുക്കള്‍ പരസ്പരം കുഴങ്ങി.

LIVE NEWS - ONLINE

 • 1
  16 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  17 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  17 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  18 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  20 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  22 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  22 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  22 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  23 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി