Monday, July 22nd, 2019

മടങ്ങിയത് വളപട്ടണത്തിന്റെ സ്വന്തം സൂതി കര്‍മിണി

കണ്ണൂര്‍: വളപട്ടണം മന്ന ശ്രീനിലയത്തിലെ മിഡ് വൈഫ് മീനാക്ഷിയുടെ മരണത്തോടെ കുറ്റിയറ്റത് സര്‍ക്കാര്‍ രേഖകളിലെ അവസാന സൂതി കര്‍മിണികളില്‍ ഒരാള്‍. ആശുപത്രികളും പ്രസവ സൗകര്യങ്ങളും അത്ര വ്യാപകമല്ലാതിരുന്ന കാലത്ത് നാടിന്റെ ആശ്രയം മീനാക്ഷിയായിരുന്നു. ഗര്‍ഭിണികളുടെ നിറവയറില്‍ തൊട്ട് പ്രസവത്തിന്റെ ഘട്ടങ്ങള്‍ മനസിലാക്കുന്നത് മുതല്‍ നവജാത ശിശുവിന്റെ പരിചരണംവരെ അവര്‍ ഏറ്റെടുത്തിരുന്നു. അവരുടെ കൈകളിലൂടെ ഭൂമിയിലേക്ക് പിറന്നുവീണ നൂറുകണക്കിനാളുകളാണ് ആ വിയോഗത്തില്‍ വേദനിക്കുന്നത്. തലശ്ശേരി, കൊടുവള്ളി, മാളികക്കടവ് എസ് എസ് കോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മീനാക്ഷിയുടെ പഠനം. എട്ടാംക്ലാസ് … Continue reading "മടങ്ങിയത് വളപട്ടണത്തിന്റെ സ്വന്തം സൂതി കര്‍മിണി"

Published On:Jul 1, 2017 | 11:28 am

കണ്ണൂര്‍: വളപട്ടണം മന്ന ശ്രീനിലയത്തിലെ മിഡ് വൈഫ് മീനാക്ഷിയുടെ മരണത്തോടെ കുറ്റിയറ്റത് സര്‍ക്കാര്‍ രേഖകളിലെ അവസാന സൂതി കര്‍മിണികളില്‍ ഒരാള്‍.
ആശുപത്രികളും പ്രസവ സൗകര്യങ്ങളും അത്ര വ്യാപകമല്ലാതിരുന്ന കാലത്ത് നാടിന്റെ ആശ്രയം മീനാക്ഷിയായിരുന്നു. ഗര്‍ഭിണികളുടെ നിറവയറില്‍ തൊട്ട് പ്രസവത്തിന്റെ ഘട്ടങ്ങള്‍ മനസിലാക്കുന്നത് മുതല്‍ നവജാത ശിശുവിന്റെ പരിചരണംവരെ അവര്‍ ഏറ്റെടുത്തിരുന്നു. അവരുടെ കൈകളിലൂടെ ഭൂമിയിലേക്ക് പിറന്നുവീണ നൂറുകണക്കിനാളുകളാണ് ആ വിയോഗത്തില്‍ വേദനിക്കുന്നത്.
തലശ്ശേരി, കൊടുവള്ളി, മാളികക്കടവ് എസ് എസ് കോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മീനാക്ഷിയുടെ പഠനം. എട്ടാംക്ലാസ് പഠനത്തിനിടെ പട്ടാളക്കാരനായ ഗോവിന്ദനെ വിവാഹം കഴിച്ചു. പത്രപരസ്യം കണ്ടാണ് മിഡ് വൈഫറി കോഴ്‌സിനെ കുറിച്ച് അറിയുന്നത്. 1952-53 കാലത്ത് കോഴിക്കോട് വിമന്‍സ് ആന്റ് ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ മിഡ് വൈഫറി കോഴ്‌സിന് ചേര്‍ന്നു. പരീക്ഷയെഴുതി പാസായി. പിന്നീട് നാട്ടില്‍ പ്രസവമെടുക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്ത് പ്രത്യേക സാന്നിധ്യമായി. കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ലീവ് വേക്കന്‍സിയില്‍ ജോലിചെയ്തു. വൈകാതെ കോഴിക്കോട് നന്മണ്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥിരം ജോലി ലഭിച്ചു. ഒടുവില്‍ വളപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്.
ഇവിടെ നൂറുകണക്കിന് സ്ത്രീകളുടെ പ്രസവമെടുത്ത് മിഡ് വൈഫ് മീനാക്ഷി എന്ന പേരില്‍ പ്രശസ്തയായി. 1979 മുതല്‍ 1983 വരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മിഡ വൈഫായി. 30 വര്‍ഷം മുമ്പ് സൂതി കര്‍മിണി തസ്തിക സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ ഈ പരമ്പരയിലെ അവസാന കണ്ണികളിലൊരാളായി.
ആശുപത്രികളില്‍ പോകാന്‍ കഴിയാതിരുന്ന കാലത്ത് പാതിരാത്രിയും പെരുമഴയത്തും ചൂട്ടുവെട്ടത്തിന്റെ വെളിച്ചത്തില്‍ ഗര്‍ഭിണികളുടെ വീട്ടിലെത്തിയിരുന്ന മീനാക്ഷി വളപട്ടണത്തിന്റെ ഏറ്റവും ഗൃഹാതുരമായ ഓര്‍മയാണ്. അന്നത്തെ കാലത്തെ സ്ത്രീകള്‍ക്ക് മാതൃകയും ആയിരുന്നു അവര്‍. അവരുടെ കൈപുണ്യവും പ്രാര്‍ത്ഥനയുമാണ് ഒരു കാലത്ത് പല ഗര്‍ഭിണികള്‍ക്കും കൈത്താങ്ങായിരുന്നത്. രോഗികള്‍ക്ക് ആശ്വാസം നല്‍കേണ്ടവരാണ് നഴ്‌സുമാര്‍ എന്ന ചിന്താഗതിയും ആയിരുന്നു ജോലിയില്‍ എക്കാലത്തും മീനാക്ഷി പുലര്‍ത്തിയിരുന്നത്. രോഗികളുടെ സ്‌നേഹവും ദുഃഖവും തന്റെതുകൂടിയായിരുന്നുവെന്ന് ഇവര്‍ കരുതിയിരുന്നു.
എ കെ ജി ആശുപത്രിയിലെ റിട്ട. നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ പ്രേമകുമാര്‍, വത്സരാജ്, അധ്യാപികയായ പ്രഭാവതി, കാസര്‍ക്കോട്് ജനറല്‍ ആശുപത്രിയിലെ നേഴ്‌സിംഗ് സൂപ്രണ്ട് സി എ ജലജ, പ്രദീപ് കുമാര്‍, ഫാര്‍മസിസ്റ്റ് അനിത, പരേതനായ സുരേന്ദ്രന്‍ എന്നിവരാണ് മക്കള്‍.

LIVE NEWS - ONLINE

 • 1
  3 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 2
  4 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 3
  4 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 4
  5 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 5
  5 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 6
  6 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 7
  7 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 8
  7 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 9
  7 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു