Monday, September 24th, 2018

മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലല്ല മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യേണ്ടത്

Published On:Jul 3, 2018 | 9:42 am

ഇന്നത്തെ കാലത്ത് പാചകം എളുപ്പമാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് മൈക്രോ വേവ് ഓവന്‍. അതിനാല്‍ തന്നെ വീട്ടില്‍ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിയിരിക്കുന്നു ഓവന്‍. എന്നാല്‍ സാധാരണ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലല്ല മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യേണ്ടത്. അതുപോലെ എല്ലാ ഭക്ഷണങ്ങളും പാകം ചെയ്യാന്‍ സാധിക്കുകയുമില്ല. അതിനാല്‍ തന്നെ ഓവന്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1 ഓവനില്‍ വെച്ച ഭക്ഷണ സാധനങ്ങള്‍ ഇടക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കുന്നത് നല്ലതാണ്. ഇത് ഒരു പോലെ ചൂട് എല്ലായിടത്തും എത്താന്‍ സഹായിക്കും.
2 ഒരേ വലിപ്പത്തിലുള്ള പച്ചക്കറികളായിരിക്കണം പാചകത്തിനായി ഉപയോഗിക്കേണ്ടത്. പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഭവം കഴിയുന്നതും ചെറുതായി മുറിക്കുന്നത് നല്ലതാണ്. വിഭവം വേഗത്തില്‍ പാകമാകാന്‍ ഇത് സഹായിക്കും.
3 സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന ലോഹപാത്രങ്ങള്‍ ഉപയോഗിക്കരുത്. ഇത് ഓവനില്‍ ഉപയോഗിക്കാന്‍ പറ്റിയ പാത്രങ്ങളല്ല.
4 ഒരുപാട് വെള്ളം ആവശ്യമായി വരുന്ന വസ്തുക്കള്‍ ഒരിക്കലും ഓവനില്‍ പാകം ചെയ്യാന്‍ പാടുള്ളതല്ല. ഇത് സമയനഷ്ടവും വൈദ്യുതിനഷ്ടവും ഉണ്ടാക്കുന്നു. അധികം വെള്ളം ഉപയോഗിച്ച് പാചകം ചെയ്യേണ്ട വിഭവങ്ങളാണെങ്കില്‍ ഘട്ടം ഘട്ടമായി വെള്ളം ഉപയോഗിക്കുകയാണ് നല്ലത്.

LIVE NEWS - ONLINE

  • 1
    16 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി