Friday, November 16th, 2018

മൈക്രോ സോഫ്റ്റ് തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ക്കാരന്‍ കൂടി

          മൈക്രോ സോഫ്റ്റ് തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ക്കാരന്റെ പേര് കൂടി പറഞ്ഞ് കേള്‍ക്കുന്നു. ഗൂഗിളില്‍ ആന്‍ഡ്രോയ്ഡിന്റെ ചുമതല വഹിക്കുന്ന സുന്ദര്‍ പിച്ചയിയാണ് മൈക്രോസോഫ്റ്റ് മേധാവി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു ഇന്ത്യക്കാരനെന്നാണ് ശ്രുതി. ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുന്ദര്‍ പിച്ചയിയുടെ പേരും പറഞ്ഞ് കേള്‍ക്കുന്നത്. സുന്ദറുമായി ഇക്കാര്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞുവത്രേ. തമിഴ്‌നാട്ടില്‍ ജനിച്ച സുന്ദര്‍ , ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് ബിരുദം നേടിയത്. … Continue reading "മൈക്രോ സോഫ്റ്റ് തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ക്കാരന്‍ കൂടി"

Published On:Feb 3, 2014 | 1:26 pm

Sudhar Pichai Full

 

 

 

 

 
മൈക്രോ സോഫ്റ്റ് തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ക്കാരന്റെ പേര് കൂടി പറഞ്ഞ് കേള്‍ക്കുന്നു. ഗൂഗിളില്‍ ആന്‍ഡ്രോയ്ഡിന്റെ ചുമതല വഹിക്കുന്ന സുന്ദര്‍ പിച്ചയിയാണ് മൈക്രോസോഫ്റ്റ് മേധാവി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു ഇന്ത്യക്കാരനെന്നാണ് ശ്രുതി.
ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുന്ദര്‍ പിച്ചയിയുടെ പേരും പറഞ്ഞ് കേള്‍ക്കുന്നത്.
സുന്ദറുമായി ഇക്കാര്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞുവത്രേ.
തമിഴ്‌നാട്ടില്‍ ജനിച്ച സുന്ദര്‍ , ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് ബിരുദം നേടിയത്. 2004 ല്‍ ഗൂഗിളില്‍ ചേര്‍ന്ന അദ്ദേഹം, ക്രോം ബ്രൗസറിന്റെയും ക്രോം ഒഎസിന്റെയും ചുമതലയാണ് വഹിച്ചിരുന്നത്. ആന്‍ഡി റൂബിന്‍ ഒഴിഞ്ഞപ്പോള്‍ , ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ ചുമതല ഗൂഗിള്‍ ഏല്‍പ്പിച്ചത് സുന്ദറിനെയാണ്.
അഞ്ചുമാസമായി പുതിയ സി.ഇ.ഒ.യെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മൈക്രോസോഫ്റ്റ്.എന്‍ജിനീയറിങ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സുന്ദറിനെ പരിഗണിക്കാന്‍ കാരണം.

 

LIVE NEWS - ONLINE

  • 1
    5 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം