Thursday, August 16th, 2018

മൈക്രോസോഫ്റ്റിന്റെ സര്‍ഫെയ്സ് ബുക്ക് 2, സര്‍ഫെയ്സ് ലാപ്ടോപ്പ്

1,37,999 രൂപയാണ് സര്‍ഫെയ്സ് ബുക്ക് 2 ന്റെ വില. 86,999 രൂപയാണ് സര്‍ഫെയ്സ് ലാപ്ടോപ്പിന്റെ വില

Published On:Aug 8, 2018 | 8:47 am

മൈക്രോസോഫ്റ്റ് സര്‍ഫെയ്സ് ബുക്ക് 2, സര്‍ഫെയ്സ് ലാപ്ടോപ്പ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ എത്തി. 1,37,999 രൂപയാണ് സര്‍ഫെയ്സ് ബുക്ക് 2 ന്റെ വില. 86,999 രൂപയാണ് സര്‍ഫെയ്സ് ലാപ്ടോപ്പിന്റെ വില. ആമസോണ്‍ ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ വില്‍പനകേന്ദ്രങ്ങളിലും ക്രോമ, റിലയന്‍സ്, വിജയ് സേയ്ല്‍സ് പോലുള്ള സ്ഥാപനങ്ങളിലും ഈ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്.
ലാപ്ടോപ്പ് ആയും ടാബ്ലറ്റ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് സര്‍ഫെയ്സ് ബുക്ക് 2. ഇതിന്റെ കീബോര്‍ഡ് വേര്‍പ്പെടുത്താവുന്നതാണ്. എട്ടാം തലമുറ ഇന്റല്‍ ഡ്യുവല്‍ കോര്‍/ ക്വാഡ് കോര്‍ പ്രൊസസറുകളും എന്‍വിഡി ജിഫോഴ്സ് ജിപിയു, ഒപ്പം 256 ജിബി മുതല്‍ ഒരു ടിബി വരെയുള്ള എസ്എസ്ഡി സ്റ്റോറേജ് ഓപ്ഷനും എട്ട് ജിബിയ്ക്കും ആറ് ജിബിയ്ക്കും ഇടയിലുള്ള റാം പതിപ്പുകളും ലഭ്യമാവും. 267ppi പിക്സല്‍ ഡെന്‍സിറ്റിയുള്ള പിക്സല്‍ സെന്‍സ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. യുഎസ്ബി ടൈപ്പ്-എ, ടൈപ്പ് സി പോര്‍ട്ടുകള്‍, അല്‍കാന്റാര കീബോഡ്, വൈഫൈ, ബ്ലൂടൂത്ത്, ഇന്‍ബില്‍റ്റ് എക്സ്ബോക്സ് വയര്‍ലെസ്, എസ്.ടി.എക്സ്.സി കാര്‍ഡ് റീഡര്‍, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും 1080 പികസല്‍ വീഡിയോകള്‍ പകര്‍ത്താന്‍ സാധിക്കുന്ന എട്ട് മെഗാപ്കിസല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും സര്‍ഫെയ്സ് ബുക്ക് 2 വിന്റെ സവിശേഷതകളാണ്.
3.2 അനുപാതത്തില്‍ 34 ലക്ഷം പിക്സലുകളോടുകൂടിയുള്ള 1080 പിക്സല്‍ ഡിസ്പ്ലേയാണ് സര്‍ഫെയ്സ് ലാപ്ടോപ്പിനുള്ളത്. 14.5 മണിക്കൂറോളം ബാറ്ററി ദൈര്‍ഘ്യം ലഭിക്കുമെന്നും കമ്പനി പറയുന്നു. എട്ട് ജിബി മുതല്‍ 16 ജിബി വരെയുള്ള റാം വേരിയന്റുകളും 128 ജിബി മുതല്‍ ഒരു ടിബി വരെയുള്ള സ്റ്റോറേജ് വേരിയന്റുകളും സര്‍ഫെയ്സ് ലാപ്ടോപ്പിനുണ്ട്. ഇങ്ങനെ അഞ്ച് പതിപ്പുകളാണുള്ളത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി