Monday, February 18th, 2019

‘കാന്‍വാസ് 2 പ്ലസ്’ ഏറ്റവും പുതിയ സ്മാര്‍ട്ഫോണുമായി മൈക്രോമാക്സ്

8,999 രൂപയാണ് വില

Published On:Jun 16, 2018 | 11:48 am

മൈക്രോമാക്സ് ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ‘കാന്‍വാസ് 2 പ്ലസ്’ അവതരിപ്പിച്ചു. 8,999 രൂപയാണ് വില. 18:9 അനുപാതത്തില്‍ 480×854 പിക്സല്‍ റസലൂഷനിലുള്ള 5.0 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. ഇന്‍ഫിനിറ്റി സ്‌ക്രീന്‍, ഫെയ്സ് അണ്‍ലോക്ക്, ആകര്‍ഷകമായ ബാറ്ററി എന്നീ ഫീച്ചറുകള്‍ ഫോണിനുണ്ട്.
എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 13 മെഗാപ്കിസല്‍ റെയര്‍ ക്യാമറ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫെയ്സ് അണ്‍ലോക്ക് ഫീച്ചര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ടാവും.22 പ്രാദേശിക ഭാഷകളും ഫോണില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.0 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാണുള്ളത്. 1.3 GHz ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണില്‍.
എന്നാല്‍ 10000 രൂപയ്ക്ക് താഴെ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോണ്‍ വാങ്ങാം. കുറഞ്ഞ വിലയ്ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് പുതിയ സ്മാര്‍ട്ഫോണിലൂടെ മൈക്രോ മാക്സ്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും