Saturday, August 24th, 2019

മെക്‌സിക്കോ സിറ്റിയില്‍ ഇനി മുതല്‍ ലൈംഗിക തൊഴില്‍ നിയമപരം

38-0 എന്ന വോട്ടിംഗ് നിലയിലാണ് മെക്‌സിക്കോ സിറ്റി കോണ്‍ഗ്രസില്‍ പുതിയ നിയമം പാസ്സാക്കിയത്.

Published On:Jun 3, 2019 | 10:12 am

മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിയില്‍ ഇനി മുതല്‍ ലൈംഗിക തൊഴില്‍ നിയമപരം. ലൈംഗിക തൊഴിലിനുണ്ടായിരുന്ന വിലക്ക് നീക്കിയതോടെയാണിത്. ലൈംഗിക അതിക്രമത്തിന് ആയിരക്കണക്കിന് മെക്‌സിക്കന്‍ സ്ത്രീകളും കുട്ടികളുമാണ് ഇരകളാകുന്നത്. ഇതിനെതിരെ സ്വീകരിച്ച ആദ്യ നടപടി കൂടിയാണിത്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ അവരെ അറസ്റ്റ് ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുന്നതായിരുന്നു നിലവിലെ നിയമം. 380 എന്ന വോട്ടിംഗ് നിലയിലാണ് മെക്‌സിക്കോ സിറ്റി കോണ്‍ഗ്രസില്‍ പുതിയ നിയമം പാസ്സാക്കിയത്.
പുരുഷന്മാര്‍ക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന നിയമമാണ് ഇതെന്ന് രാജ്യം ഭരിക്കുന്ന മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഒരു നേതാവായ ടെമിസ്റ്റോകള്‍സ് വില്ലനുവ പറഞ്ഞു. ‘ലൈംഗിക തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുള്ള ആദ്യ ചുവട് കൂടിയാണ് ഇത്. മനുഷ്യക്കടത്തിനെതിരെ പോരാടാനും, ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനും ഈ നിയമം സഹായിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക്‌സിക്കോ സിറ്റിയിലെ ചിലയിടങ്ങളില്‍ ലൈംഗിക തൊഴില്‍ നിയമപരമാണെങ്കിലും ചില നിയമങ്ങള്‍ ഇവരെ കുടുക്കിലാക്കാറുണ്ട്. ഇത് ക്രിമിനല്‍ സംഘങ്ങള്‍ പലപ്പോഴും മുതലെടുക്കാറുമുണ്ട്. നിര്‍ബന്ധിത ലൈംഗിക തൊഴില്‍ ഏറ്റവും അധികം നടക്കുന്ന രാജ്യമാണ് മെക്‌സിക്കോ.

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    10 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    10 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    14 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍