Tuesday, September 25th, 2018

കൊച്ചി മെട്രോ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ്‌ ചെയ്തു

        കൊച്ചി: രാജ്യത്തെ ഏഴാമത്തെ മെട്രോ സര്‍വ്വീസിന്റെ പരീക്ഷണ ഓട്ടത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ്‌ ചെയ്തു. 900 മീറ്റര്‍ ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണ ഓട്ടം. പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പന ചെയ്തിരുന്നതെങ്കിലും പൈലറ്റിനെ വെച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങില്‍ നിന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിട്ടുനിന്നു. ക്ഷണക്കത്തില്‍ പേരില്ലാത്തതിനാലാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ … Continue reading "കൊച്ചി മെട്രോ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ്‌ ചെയ്തു"

Published On:Jan 23, 2016 | 12:42 pm

Kochi Metro Oommen Chandy Full

 

 

 

 

കൊച്ചി: രാജ്യത്തെ ഏഴാമത്തെ മെട്രോ സര്‍വ്വീസിന്റെ പരീക്ഷണ ഓട്ടത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ്‌ ചെയ്തു. 900 മീറ്റര്‍ ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണ ഓട്ടം. പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പന ചെയ്തിരുന്നതെങ്കിലും പൈലറ്റിനെ വെച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങില്‍ നിന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിട്ടുനിന്നു. ക്ഷണക്കത്തില്‍ പേരില്ലാത്തതിനാലാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ച്ചയായി മുട്ടം യാര്‍ഡില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ആലുവ മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷം മാത്രമേ പുറത്തേ ട്രാക്കിലേക്ക് കോച്ച് മാറ്റു. ആലുവാ മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരെയുമായിരിക്കും പരീക്ഷണ ഓട്ടം. അതിനുശേഷം മഹാരാജാസ് വരെയും നീട്ടും. ജൂണില്‍ റെയില്‍വേ സുരക്ഷ അതോറിറ്റി കമ്മിഷണര്‍ എത്തി അനുമതി പത്രം നല്‍കിയശേഷം മാത്രമേ മെട്രോ സര്‍വ്വീസുകള്‍ തുടങ്ങൂ.

 

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    11 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    11 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    16 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    16 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    17 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    18 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു