Friday, September 21st, 2018

സോഷ്യല്‍ മീഡിയയില്‍ തരംഗമായി #Metoo..

തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് നിരവധിപേരാണ് രംഗത്തെത്തിയത്

Published On:Oct 20, 2017 | 12:14 pm

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് Metoo ക്യാമ്പയില്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു Metoo ക്യാമ്പയിന്‍. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയതാണിത്. നിരവധി വനിതകളാണ് ഇതിനെ പിന്തുണച്ച് രംഗത്തെത്തിയത്. തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പുറം ലോകത്തോട് Metoo ക്യാമ്പയിനിലൂടെ തുറന്ന് കാട്ടുകയാണ് പല സ്ത്രീകളും.
പ്രശസ്ത നടി അലിസ മിലാനോയായണ് Metoo ക്യാമ്പയിന്‍ എന്ന ആശയവുമായി ആദ്യം രംഗത്ത് വന്നത്. ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ തുറന്നു പറയൂ എന്ന മിലാനോയുടെ ട്വിറ്റര്‍ വൈറലായി. തുടര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. അമേരിക്കന്‍ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് Metoo ക്യാമ്പയിന്‍ തുടക്കമിടുന്നത്. ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും Metoo ക്യാമ്പയിന്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ നിന്നുള്ളവരും Metoo ക്യാമ്പയിനുമായി രംഗത്ത് എത്തിയിട്ടുണ്ട്. നടിമാരായ സജിതാ മഠത്തില്‍, റിമാകല്ലിങ്കല്‍, ഗായിക ചിന്മയ എന്നിവരും വന്നിരുന്നു. പലരും തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങള്‍ ഒരുമടിയുമില്ലാതെ വെളിപ്പെടുത്തുകയാണ്.

LIVE NEWS - ONLINE

  • 1
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    16 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    19 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    20 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    22 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍